21 February Thursday

അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
തൃശൂർ
അരക്കിലോ കഞ്ചാവുമായി യുവാവിനെ എക‌്സൈസ‌് സംഘം പിടികൂടി. വാടാനപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ  രാജേഷിന്റെ നേതൃത്വത്തിൽ   തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ‌് ഗുരുവായൂർ -പാലയൂർ സ്വദേശി കടയങ്കര  സിജിത്തിനെ (22 ) പിടികൂടിയത‌്. കഞ്ചാവ് കൈമാറാനായി  ആവശ്യക്കാരനെയും കാത്തു നിൽക്കുമ്പോഴായിരുന്നു അറസ്റ്റ‌്.   തൃപ്രയാർ എടമുട്ടം  ഭാഗത്തുള്ള നിരവധി യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കാറുണ്ടെന്ന് ഇയാൾ  സമ്മതിച്ചു.  എക്സൈസ് ഉദ്യോഗസ്ഥരായ     സോണി കെ ദേവസി, ആന്റണി റോയ്, ഫൽഗുനൻ,  ജോർജ്, നിഷ , പ്രിയ, ലിസ എന്നിവരടങ്ങിയ  സംഘമാണ് പ്രതിയെ പിടികൂടിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top