18 September Wednesday

അശ്ലീല പ്രദർശനം: കോൺഗ്രസ്‌ നേതാവിന്‌ മുൻകൂർ ജാമ്യമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
ചാലക്കുടി
അശ്ലീല വീഡിയോ പ്രദർശിപ്പിച്ച കേസിൽ പ്രതിയായ കോൺഗ്രസ്‌ നേതാവും കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റുമായ തോമസ് ഐ കണ്ണത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ  ജില്ലാ സെഷൻസ് ജഡ്ജി സോഫി തോമസ് തള്ളി. ആയിരത്തിലധികം സ്ത്രീകളും കുട്ടികളും അടങ്ങിയ മിണ്ടാനും പറയാനും എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ്‌ നേതാവ്‌ അശ്ലീല വീഡിയോ പോസ്‌റ്റ്‌ ചെയ്‌തത്‌.  20 ദിവസത്തിലേറെയായി പ്രസിഡന്റ് ഒളിവിലാണെന്ന്‌ പറയുന്നു. പ്രസിഡന്റ് രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കാടുകുറ്റി മണ്ഡലം കമ്മിറ്റി യോഗത്തിൽ തോമസിന്റെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ്‌ ഗ്രൂപ്പുകൾ  ഏറ്റുമുട്ടിയിരുന്നു.
പ്രധാന വാർത്തകൾ
 Top