18 July Thursday

കേരളതീരത്ത്- ഇന്ന് ശക്തമായ തിരമാല : ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019
തൃ-ശൂർ-
കേരളതീ-രത്ത്-- ശനിയാഴ്ച ശക്തമാ-യ തി-രമാ-ലകൾ- ഉണ്ടാ-കാൻ- സാ-ധ്യ-തയു-ണ്ടെന്ന്- ദേശീ-യ സമു-ദ്രസ്ഥി-തി- പഠന കേന്ദ്രം- അറി-യി-ച്ചു.- രാത്രി 11.30 വരെ കാസർകോഡ്- മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത്- മൂന്നുമുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യത.- കേരള തീരത്തോട്- ചേർന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയർന്ന തിരമാലക്ക്- സാധ്യതയുണ്ട്-. വേലിയേറ്റ സമയമായ രാവിലെ  ഏഴുമുതൽ പത്തുവരെയും വൈകിട്ട്- ഏഴുമുതൽ എട്ടുവരെയും താഴ്-ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്-. തീരദേശ വാസികൾ ജാഗ്രത പാലിക്കണം. പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കേരള തീരത്തേക്ക്- കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത‌്. കടൽ പ്രക്ഷുബ്ധമായ തീരങ്ങളിൽ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും- ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറി-യി-ച്ചു.-
പ്രധാന വാർത്തകൾ
 Top