18 June Friday

പുത്തൻചിറയിൽ 
വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

പുത്തൻ ചിറ പറയൻ കുന്നിൽ പടിയഞ്ചേരി അമ്മിണിയുടെ വീട് തകർന്നു വീണ നിലയിൽ.

മാള 
കഴിഞ്ഞ ദിവസമുണ്ടായ ശക്തിയേറിയ കാറ്റിലും മഴയിലും വീട് തകർന്നുവീണു.      പുത്തൻചിറ പറയൻ കുന്നിൽ പട്ടിക ജാതി ക്കാരിയും വിധവയുമായ പടിയ ഞ്ചേരി അമ്മിണിയും മകൻ സുധീഷും ഭാര്യയും രണ്ട് കുട്ടികളും താമസിക്കുന്ന വീടാണ്  തകർന്നത്‌. 
40 വർഷം മുമ്പ് പട്ടിക ജാതി വികസന വകുപ്പ് അനുവദിച്ച 3000രൂപ കൊണ്ട് നിർമിച്ച വീടാണ്. 
കഴിഞ്ഞ ദിവസം വൈകിട്ട് മഴ പെയ്യുമ്പോൾ എല്ലാവരും വീടിന്റെ മുൻഭാഗത്തായിരുന്നു. 
അടുക്കള ഭാഗ ത്തെ ഓടുകൾ വീഴുന്ന ശബ്ദം കേട്ട്  ഓടി അടുത്ത വീട്ടിലേക്ക്‌ മാറിയതിനാൽ ദുരന്തം ഒഴിവായി. തുടർന്ന് വീടിന്റെ ഓരോ വശവും ഇടിഞ്ഞുവീണു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top