18 June Tuesday

കോൺഗ്രസുകാർ വർഗീയവാദികളാകാൻ മടിയില്ലാത്തവർ: കെ രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
ആമ്പല്ലൂർ
കോൺഗ്രസുകാർ ഏതു സമയത്തും വർഗീയവാദികളായി മാറാൻ മടിയില്ലാത്തവരാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ.  ആമ്പല്ലൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഏകാധിപത്യത്തിലേക്കാണ് പോകുന്നതെന്ന മുന്നറിയിപ്പ്  കിട്ടുന്നുണ്ട്. സ്വേച്ഛാധിപത്യത്തിലേക്കാണ് ബിജെപി നമ്മെ നയിക്കുന്നത്.  ഇന്ത്യ ഹിന്ദു രാഷ്ട്രമായാൽ ഭരണ ഘടനയിൽ നിന്നും  മതേതരത്വം എന്ന വാക്ക് ആദ്യം എടുത്തുമാറ്റും. ആ വാക്ക് ഉപയോഗിക്കുന്നതും ഉച്ചരിക്കുന്നതും  ക്രിമിനൽ കുറ്റമാക്കും. അതിനാൽ ഇനി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്ന സർക്കാരിൽ ഇടതുപക്ഷത്തിന് നിർണായക സ്വാധീനം ഉണ്ടായിരിക്കണമെന്നും ഇത് മനസ്സിൽ കണ്ട് വേണം വോട്ട് ചെയ്യേണ്ടതെന്നും രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് അധ്യക്ഷനായി.  മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, എൽഡിഎഫ് തൃശൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി കെ പി രാജേന്ദ്രൻ,  പ്രസിഡന്റ് കെ കെ രാമചന്ദ്രൻ,  പുതുക്കാട് മണ്ഡലം പ്രസിഡന്റ് ടി എ രാമകൃഷ്ണൻ,  സെക്രട്ടറി വി എസ് പ്രിൻസ്, പി ജി മോഹനൻ, കെ ജെ ഡിക്‌സൺ, ഡോ. എം കെ സുദർശനൻ,  പി എ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. പി കെ ശിവരാമൻ സ്വാഗതവും അഡ്വ. ജയന്തി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top