24 June Monday
തൃശൂർ ജില്ല

ഇടതുപക്ഷക്കോട്ട

സ്വന്തം ലേഖകൻUpdated: Monday Apr 15, 2019

തൃശൂർ

സുശക്തമായ ഇടതുപക്ഷ അടിത്തറയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ  തൃശൂർ ജില്ലയിൽ വർധിച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ്് വിജയം ആവർത്തിക്കുമെന്നുറപ്പ‌്. പണംപറ്റി കൂലിയെഴുത്തിനേക്കാൾ തരംതാണ വെറും പെയ്ഡ് ന്യൂസുകളായി മാറിയ  പിന്തിരിപ്പൻ പത്രവാർത്തകളും   കുപ്രചാരണങ്ങളും സാംസ്കാരിക ജില്ല വകവച്ചിട്ടില്ല എന്നതിന്റെ  ദൃഷ്ടാന്തമാണ‌്  പ്രചാരണരംഗത്ത‌് വ്യക്തമാവുന്നത‌്. ഏഴു നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെട്ട  തൃശൂർ ലോക‌്സഭാമണ്ഡലമാണ്  ജില്ലയിൽ പൂർണമായി വരുന്നത‌്. ആലത്തൂർ മണ്ഡലത്തിൽ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം അസംബ്ലി മണ്ഡലങ്ങളും ചാലക്കുടി മണ്ഡലത്തിൽ കയ്പമംഗലം,  കൊടുങ്ങല്ലൂർ, ചാലക്കുടി അസംബ്ലി മണ്ഡലങ്ങളും ഉൾപ്പെടുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ  എൽഡിഎഫ് വിജയത്തിൽ മികവുറ്റ സംഭാവനയാണ് ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളിലുണ്ടായത്. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി സി എൻ ജയദേവൻ 38,227 വോട്ടുകൾക്കാണ് ജയിച്ചത്. ആലത്തൂരിൽ പി കെ ബിജുവിന് തൃശൂർ ജില്ലയിൽ വരുന്ന മുന്നു മണ്ഡലങ്ങൾ മാത്രം 10,439 വോട്ട് ലീഡ് നൽകി. ഇന്നസെന്റിന് കയ്പമംഗലവും കൊടുങ്ങല്ലൂരും 16,788 വോട്ട് ലീഡ് നൽകി. ചാലക്കുടിയിൽ  617 വോട്ടിന‌് യുഡിഎഫ് ലീഡ്. തൃശൂർ ഏതാനും കാലമായി ചെങ്കൊടി പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമാണ്.  2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ 63,685 വോട്ടിന്റെ ലീഡ് എൽഡിഎഫ് നേടി.  (എൽഡിഎഫ്7,23,904, യുഡിഎഫ് 6,60,219, ബിജെപി1,95,469).  കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ തൃശൂരിൽ 1,02,681 വോട്ടും ചാലക്കുടിയിൽ 92,848 വോട്ടും ആലത്തൂരിൽ 87,703 വോട്ടുമാണ് നേടിയത്.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1312 സീറ്റും വിജയിച്ചത് എൽഡിഎഫാണ്. വടക്കാഞ്ചേരിയിൽ വെറും 43 വോട്ടിനാണ് പരാജയപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ  2,23,442 വോട്ട് ലീഡ് നേടി.  2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് വ്യക്തമായ ആധിപത്യമുണ്ട‌്.  

തദ്ദേശ സ്ഥാപനങ്ങളിൽ   നവം. 29ന്  അഞ്ചു വാർഡുകളിലേക്കും ഫെബ്രു. 14ന് രണ്ടു വാർഡുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് സമ്പൂർണ വിജയം നേടി. ഇത്സർവേ ഫലങ്ങളുടെ കാപട്യം വെളിവാക്കുന്നതും  എൽഡിഎഫിന്റെ  ജനപിന്തുണ വ്യക്തമാക്കുന്നതുമാണ്.  

2019ലെ അന്തിമ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 24,36,393 വോട്ടർമാരുണ്ട്. ഇതിൽ 12,65,356 സ്ത്രീകളും 11,71,111 പുരുഷന്മാരും 26 ട്രാൻസ്ജെന്റേഴ്സുമാണ്.  76,881 പേർ ആദ്യമായി വോട്ടു ചെയ്യുന്ന കന്നി വോട്ടർമാരാണ്. അതിൽ 19നും 20നും മധ്യേ 50,628 പേരുണ്ട്.  

 പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ കലാലയങ്ങളിൽ ഭൂരിഭാഗവും യൂണിയൻ  എസ്എഫ്ഐക്കാണ്. കലിക്കറ്റ് സർവകലാശാല, ആരോഗ്യ സർവകലാശാല , കാർഷിക സർവകലാശാല, വെറ്ററിനറി സർവകലാശാല യൂണിയനുകളും എസ്എഫ്ഐ ഭരിക്കുന്നു.

 

പ്രധാന വാർത്തകൾ
 Top