17 June Monday

പുറത്തേക്ക് എഴുന്നള്ളത്ത‌് ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
ആറാട്ടുപുഴ 
ആറാട്ടുപുഴ പൂരത്തിന് ആതിഥേയത്വം വഹിക്കുന്ന ആറാട്ടുപുഴ ശാസ്താവ് വെള്ളിയാഴ്‌ച   രാവിലെ എട്ടിന്‌ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളും. ആൽത്തറയ‌്ക്കു സമീപം മേളം അവസാനിച്ചാൽ നാഗസ്വരം, ശംഖധ്വനി , വലന്തലയിലെ ശ്രുതി എന്നിവയുടെ അകമ്പടിയോടെയാണ‌് തൈക്കാട്ടുശേരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത് . തൈക്കാട്ടുശേരി പൂരത്തിനു ശേഷം  "ഇടവഴിപൂരം’ ആരംഭിക്കും.   
മടക്കയാത്രയിൽ ചാത്തക്കുടം ശാസ്താ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്. ഉപചാരത്തിനുശേഷം ആറാട്ടുപുഴ ക്ഷേത്രത്തിലേക്ക് തിരിച്ച്‌ എഴുന്നള്ളും . ചാത്തക്കുടംമുതൽ ആറാട്ടുപുഴ വരെയുള്ള വഴികളിൽ നിലവിളക്ക് വെച്ചും കർപ്പൂരാഴി തീർത്തും തോരണങ്ങൾ ചാർത്തിയും കോലം വരച്ചും  വിശ്വാസികൾ  നിറപറകൾ സമർപ്പിക്കും. 
6.30ന് ശാസ്താവിനെ ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിക്കും.
രാത്രി എട്ടിന് തന്ത്രി ഇല്ലമായ  പെരുവനം കുന്നത്തൂർ പടിഞ്ഞാറേടത്ത് മനയ‌്ക്കലേക്കാണ്  എഴുന്നള്ളത്ത് . അവിടെയുള്ള ഇറക്കിപ്പൂജ , അടനിവേദ്യം, പാണികൊട്ട് എന്നിവക്കുശേഷം നറുകുളങ്ങര ബലരാമ ക്ഷേത്രത്തിലേക്ക് യാത്രയാകും.
  നറുകുളങ്ങര ക്ഷേത്രത്തിൽ  കൊട്ടി പ്രദക്ഷിണത്തിനു ശേഷം ശാസ്താവ് ആറാട്ടുപുഴയിലേക്ക് തിരിച്ചെഴുന്നള്ളും.
പ്രധാന വാർത്തകൾ
 Top