26 July Monday
ഉൽപ്പന്നങ്ങൾ വിൽക്കാനാവുന്നില്ല

കർഷകർ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
കൊടകര
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾമൂലം  ജില്ലയിലെ മലഞ്ചരക്ക്, റബ്ബർ, തേങ്ങ  കർഷകർ  വൻ പ്രതിസന്ധിയിൽ. കാർഷികാധിഷ്ഠിത പഞ്ചായത്തുകളിൽ, പ്രത്യേകിച്ചും മലയോര മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാൻ കർഷകർക്ക് കഴിയുന്നില്ല. ഇതവരെ പട്ടിണിയിലേക്കാണ് നയിക്കുന്നത്. 
ഉൽപ്പന്നങ്ങൾ വിൽക്കുന്നത് പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് വ്യാപാരികൾക്കാണ്. എന്നാൽ,  ഇവ അടച്ചിട്ടിരിക്കുകയാണ്. 
നിയന്ത്രണങ്ങളിൽ കുറവ് വരുത്തിയ  11 ന്  ചിലർ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചെങ്കിലും സെക്ടറൽ മജിസ്‌ട്രേറ്റുമാർ ഇടപെട്ട് അവരെ അടപ്പിച്ചു. മലഞ്ചരക്ക് വ്യാപാരികൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല എന്നതായിരുന്നു കാരണം. തുറന്ന  കടകൾ അടയ്‌ക്കുമ്പോൾ നിയന്ത്രണങ്ങൾ പാലിച്ച് അനേകം കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കടകൾക്കു മുന്നിൽ  വരി നിൽക്കുന്നുണ്ടായിരുന്നു.
നിയന്ത്രണങ്ങളോടെ തുറക്കുന്ന പലചരക്കു കടകളിലൂടെയും മറ്റും  തേങ്ങ കർഷകർ തേങ്ങ വിൽപ്പന നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ല. വിരലിലെണ്ണാവുന്ന കർഷകരുടെ ചെറിയ തൂക്കം തേങ്ങ മാത്രമാണ് ഇത്തരത്തിൽ വിറ്റഴിക്കാൻ കഴിയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top