03 December Friday

അടച്ചിട്ട വീട്ടിൽ കവർച്ച;
4 പവനും പണവും നഷ്ടപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021
വലപ്പാട്
എടമുട്ടം തവളക്കുളത്ത് അടച്ചിട്ട വീട്ടിൽ  കവർച്ച. നാല് പവൻ സ്വർണവും  നാൽപ്പതിനായിരം രൂപയും നഷ്ടപ്പെട്ടു.തവളക്കുളത്തിന് തെക്ക് അമ്പലത്ത് വീട്ടിൽ ഷിഹാബുദ്ദീന്റെ ഇരുനില വീട്ടിലാണ് മോഷണം നടന്നത്. മുകൾ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാലുപവന്റെ ആഭരണങ്ങളും നാൽപ്പതിനായിരം രൂപയുമാണ്  കവർന്നത്. രണ്ടു ദിവസം മുമ്പ്‌ പിതാവ് ചേക്കുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട്  കുടുംബാംഗങ്ങളെല്ലാവരും കോയമ്പത്തൂരിലേക്ക് പോയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 
ഇരുനില വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്, കിടപ്പുമുറികളിലെ എല്ലാ അലമാരകളും കുത്തി ത്തുറന്ന നിലയിലാണ്. മറ്റൊരിടത്ത് സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ  നഷ്ടമായിട്ടില്ല. വലപ്പാട് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top