15 October Tuesday

ചേരമാൻ പള്ളി പ്രൗഢി വീണ്ടെടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
കൊടുങ്ങല്ലൂർ
ചേരമാൻ ജുമാ മസ്ജിദിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബർ 23 ന് ആരംഭിക്കും . നിർമാണോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മഹല്ല് പ്രസിഡന്റ് ഡോ പി.എ മുഹമ്മദ്  സഈദ്  അറിയിച്ചു.  ജുമാ മസ്ജിദ് 1974 വരെ തനത് ശൈലിയിൽ നിലനിന്നിരുന്നു. തുടർന്ന് നിസ്‌കാര സൗകര്യം വർധിപ്പിക്കുന്നതിന്ന്  മൂന്ന് ഘട്ടങ്ങളിലായി വിവിധ കൂട്ടിചേർക്കലുകൾ നടത്തി.  അകത്തെ പള്ളിക്ക് ഒരു മാറ്റവും വരുത്താതെ നിലനിർത്തി. ചരിത്രം പേറുന്ന പഴയ പള്ളി കാണുന്നതിനും പഠിക്കുന്നതിനും നിരവധിയാളുകൾ പള്ളിയിൽ എത്തിച്ചേരുന്നുണ്ട്. പള്ളിയുടെ ചരിത്രവും പഴക്കവും സാക്ഷ്യപ്പെടുത്തുന്ന അറബിയിലുള്ള പുരാതന ചുമർ ലിഖിതവും കണ്ടെത്തിയിട്ടുണ്ട് . എ എസ് ഐ നടത്തിയ പരിശോധനയിൽ പള്ളിയിലെ മര ഉരുപ്പടികൾക്ക്  1000 വർഷത്തിലധികം പഴക്കമുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. 
സംസ്ഥാന ടൂറിസം വകുപ്പിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ അവിഭാജ്യ ഘടകമായ ചേരമാൻ ജുമാ മസ്ജിദിന്റെ പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലിന് 1.18 കോടി രൂപ നിശ്ചയിച്ച് പ്രവർത്തികൾ ഇൻകൽ ലിമിറ്റഡിനെ ടൂറിസം വകുപ്പ് ഏൽപ്പിച്ചിട്ടുണ്ട്. കൂട്ടിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ നീക്കം ചെയ്യുകയും നഷ്ടപ്പെട്ട ഭാഗങ്ങൾ പുനസ്ഥാപിക്കുകയും  നിസ്‌കാര സൗകര്യം വർധിപ്പിക്കുന്നതിന്  ഭൂമിക്കടിയിൽ സൗകര്യമേർപ്പെടുത്തുന്നതുമാണ് പദ്ധതി.
പ്രധാന വാർത്തകൾ
 Top