19 September Thursday

കൃഷിനാശം 7.29 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
തൃശൂർ
കാലവർഷം ശക്തമായ രണ്ടുദിവസത്തിൽ ജില്ലയിൽ 7.29 കോടി രൂപയുടെ കൃഷി നശിച്ചു. 213.50 ഹെക്ടറിലായി 900 കർഷകർക്കാണ് കൃഷിനാശം നേരിട്ടത്.  10, 11 തീയതികളിലായാണ്‌ ഈ നഷ്ടം. ജൂൺ ആറ് മുതൽ ആഗസ്റ്റ് 11 വരെ 204.16 കോടി രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്.  2649.14 ഹെക്ടറിലായി 10490 കർഷകരുടെ കൃഷിയാണ്‌ നശിച്ചത്‌.    രണ്ടുദിവസത്തിനിടെ  150 ഹെക്ടറിൽ 13.50 ലക്ഷത്തിന്റെ നെൽകൃഷിയും 35 ഹെക്ടറിൽ 5.75 കോടിയുടെ വാഴകൃഷിയും നശിച്ചു. 12 ഹെക്ടറിലെ 4.8 ലക്ഷത്തിന്റെ പച്ചക്കറി കൃഷിയും എട്ട് ഹെക്ടറിൽ 1.08 കോടിയുടെ കമുക് കൃഷിയും രണ്ട് ഹെക്ടറിൽ മരച്ചീനി കൃഷിയും 0.5 ഹെക്ടറിൽ തെങ്ങും നശിച്ചു.ജൂൺ ആറ് മുതലുള്ള കണക്ക് പ്രകാരം ഇതുവരെ 977 ഹെക്ടറിൽ 3.4195 കോടിയുടെ നെൽകൃഷിയാണ് നശിച്ചത്.   655.82 ഹെക്ടറിൽ 100.10 കോടിയുടെ വാഴകൃഷിയാണ് ഇതുവരെ നശിച്ചത്.  പഴയന്നൂർ ബ്ലോക്കിൽ  350 ഹെക്ടർ  നെല്ലും  120 ഹെക്ടറിൽ പച്ചക്കറിയും നശിച്ചു.  60,000 കുലച്ച നേന്ത്രവാഴകളും  പതിനായിരത്തിൽപ്പരം കുലയ്ക്കാത്തവയും  നശിച്ചു. 1.5 കോടി രൂപയുടെ നാശം.
മാള ബ്ലോക്കിൽ 8.42 കോടിയുടെ നഷ്ടം സംഭവിച്ചു. കുഴൂരിലാണ്  കൂടുതൽ നഷ്ടം. 5.11കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒന്നര ലക്ഷം രൂപയുടെ വാഴ , 3 ലക്ഷം രൂപയുടെ പച്ചക്കറി കൃഷി , 70 ഹെക്ടറിലെ മരച്ചീനി എന്നിവ നശിച്ചു. വടക്കാഞ്ചേരി ബ്ലോക്കിൽ1.16 കോടി രൂപയുടെ കൃഷിനാശവും കണക്കാക്കി. കുന്നംകുളം താലൂക്കിൽ ഇതേ വരെ 60 ലക്ഷം രൂപയുടെ  നാശമാണ് ഉണ്ടായത്‌. കൊടുങ്ങല്ലൂർ നഗരസഭ-, വെള്ളാങ്കല്ലൂർ, മതിലകം ബ്ലോക്ക് പഞ്ചായത്തുകളിലായി മൂന്ന് കോടിയുടെ   കൃഷിനാശമാണ്‌ സംഭവിച്ചത്‌. ഏറ്റവും കൂടുതൽ നഷ്ടം മതിലകം ബ്ലോക്കിലാണ്‌. 2,27,24,750 രൂപ.
പ്രധാന വാർത്തകൾ
 Top