18 June Tuesday
7 വീടുകള്‍ തകര്‍ന്നു

കടല്‍ ക്ഷോഭിച്ചുതന്നെ

സ്വന്തം ലേഖകർUpdated: Thursday Jun 13, 2019

ഏങ്ങണ്ടിയൂർ ഏത്തായ്‌ ബീച്ചിൽ കടൽക്ഷോഭത്തിൽ തകർന്ന ചാലിൽ ഷാഹുൽ ഹമീദിന്റെ വീട്‌

 
കൊടുങ്ങല്ലൂർ/തൃശൂർ
കാറ്റും കടലും ജില്ലയുടെ വിവിധ നാശം വിതക്കുന്നു. കിഴക്കൻ മേഖലയിൽ കാറ്റിലും മഴയിലും രണ്ടു വീടുകൾ തകർന്നു. കടൽക്ഷോഭത്തിൽ 5 വീടുകളും തകർന്നു. കനത്ത കാറ്റിലും മഴയിലും അതിരപ്പിള്ളി, കൈനൂർ വില്ലേജ്- പരിധികളിലാണ്‌ രണ്ട്- വീടുകൾ തകർന്നത്‌.  അതിരപ്പിള്ളി വില്ലേജ്- പരിധിയിൽ പ്രിയ പോഴെക്കാടന്റെ വീടും കൈനൂർ വില്ലേജ്- പരി-ധിയിൽ വെള്ളാഞ്ചേരി വീട്ടിൽ സുലോചനയുടെ വീടിന്റെ മേൽക്കൂരയുമാണ‌് ഭാഗികമായി തകർന്നത്-.- ബുധനാഴ‌്ച പകൽ- 11.20 നാണ് പ്രിയയു-ടെ വീ-ട്-- തകർ-ന്നുവീ-ണത്-.- പൂർണമായി തകർന്ന വീ-ടി-ന്- ഏകദേശം 3,00,000  രൂപയുടെ നാശനഷ്ടം കണക്കാക്കി. സു-ലോ-ചനയു-ടെ വീ-ടി-ന്റെ നാശനഷ്ടം കണക്കാക്കിയിട്ടില്ല. 
 ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, ഏത്തായി ബീച്ചുകളിൽ ബുധനാഴ്‌ച രാത്രി കടലാക്രമണം രൂക്ഷമായി. 27 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കൊടുങ്ങല്ലൂരിന്റെ തീരദേശത്തുണ്ടായ കടലാക്രമണത്തിലാണ്‌ മൂന്ന് വീടുകൾ തകർന്നത്‌. 
രണ്ടെണ്ണം  ഏങ്ങണ്ടിയൂർ  ഏത്തായ്‌ ബീച്ചിലുമാണ്‌.ഇവിടെ നൂറുകണക്കിന് വീടുകൾ തകർച്ചാ ഭീഷണിയിലാണ്‌. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലെ തീരദേശത്ത് കടലേറ്റം ശക്തമായി തുടരുകയാണ്.  ഇറങ്ങിത്തുടങ്ങിയ കടൽ ജലം ബുധനാഴ്‍ച വൈകിട്ടോടെ ശക്തമായി തിരിച്ച് കരയിലേക്ക് തന്നെ വന്നു. അഴീക്കോട് സുനാമി കോളനി മുതൽ കാര വാക്കടപ്പുറം വരെ മൂന്നര കിലോമീറ്റർ ദൂരം വെള്ളത്തിലായി. പി വെമ്പല്ലൂരിലും കടലാക്രമണമുണ്ടായി.
ഉച്ചസമയത്ത് ചെറിയ തോതിൽ തിരമാലകൾ കരയിലേക്ക് കയറിയെങ്കിലും കടൽക്ഷോഭത്തിന് ശമനമായെന്നാണ് തീരവാസികൾ കരുതിയത്. എന്നാൽ, വൈകിട്ട‌് നാലോടെ കടൽക്ഷോഭം ശക്തമായി. വെള്ളമിറങ്ങിയ നൂറുകണക്കിന് വീടുകളിൽ വീണ്ടും വെള്ളം കയറി. എറിയാട് ഗവ. കേരള വർമ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 600 പേരും എടവിലങ്ങ് കാര സെന്റ് ആൽബന എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 95 പേരുമാണ് കഴിയുന്നത്. ക്യാമ്പിൽ കഴിയുന്ന മൂന്ന് പേർക്ക് പനി ബാധിച്ചതോടെ ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ക്യാമ്പിൽ ആയുർവേദം, ഹോമിയോപ്പതി, അലോപ്പതി വിഭാഗങ്ങൾ ആളുകളെ പരിശോധിച്ചു. കുടിവെള്ളമുൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യാമ്പുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം ഇവിടെത്തന്നെ പാചകം ചെയ്താണ് നൽകുന്നത്. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും സഹായമെത്തിക്കുന്നുണ്ട്. 
എറിയാട് ചന്തക്ക് പടിഞ്ഞാറ് വശം കടൽ ത്തീരത്തുള്ള കുഞ്ഞിമാക്കൻ പുരയ‌്ക്കൽ പ്രസന്ന, അമ്പലത്ത് വീട്ടിൽ അലീമ, കിളിക്കോടൻ ശശികല എന്നിവരുടെ വീടുകളാണ് പൂർണമായി തകർന്നത്. വെള്ളം താഴ്‍ന്നിട്ടില്ലാത്തതിനാൽ തകർന്ന വീടുകളുടെ കണക്കെടുപ്പ് നടത്താൻ റവന്യൂ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. കടലാക്രമണം തുടരുന്നതിനാൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 
ഏങ്ങണ്ടിയൂർ ഏത്തായ്‌  ബീച്ചിൽ ചാലിൽ  ഹസീന, ചാലിൽ ഷാഹുൽഹമീദ്‌ എന്നിവരുടെ വീടുകളാണ്‌  പൂർണ്ണമായും തകർന്നത്‌. കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി. 
കൊടുങ്ങല്ലൂർ, ചാവക്കാട്- താലൂക്കുകളിൽ ദു-രി-താ-ശ്വാസ ക്യാമ്പുകൾ പ്രവർത്തി-ക്കു-ന്നുണ്ട്-.  313 കുടുംബങ്ങളിലായി ആകെ 1144 പേരാണ് ക്യാമ്പുകളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്-. 
പ്രധാന വാർത്തകൾ
 Top