സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയെ ആക്രമിച്ചതിൽ ഒരാൾ അറസ്‌റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 12, 2020, 12:08 AM | 0 min read

മാള
സിപിഐ എം പാളയംപറമ്പ്‌ ബ്രാഞ്ച്‌ സെക്രട്ടറി പുത്തൻവീട്ടിൽ ജോയിലെ (54) ആക്രമിച്ച സംഘത്തിലെ രൊൾ അറസ്‌റ്റിലായി. പഴൂക്കര മാടമ്പിള്ളി സിൻജൊ (24)യെയാണ്‌ മാള എസ്‌ഐ എ വി ലാലു അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ എട്ടിന്‌ അമ്പഴക്കാട്‌ പള്ളി തിരുനാൾ ദിനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി തടഞ്ഞതാണ്‌ ആക്രമണത്തിന്‌ കാരണം. ഒമ്പതിന്‌ കാർ തടഞ്ഞത്‌ ആരാണെന്ന്‌ ചോദിച്ചപ്പോൾ അറിയില്ലെന്ന്‌ ജോയി പറഞ്ഞു. ഇതേ തുടർന്ന്‌ മർദിക്കുകയായിരുന്നു. മാള പൊലീസ്‌ എട്ട്‌ പേർക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തിട്ടുണ്ട്‌. പരുന്ത്‌ നിബിൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയാണ്‌ കേസ്‌. രണ്ടാം പ്രതി നിബിൻ 12 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home