05 December Thursday
സെൻസറി പാർക്ക് തുറന്നു

ആദ്യ ഹൈഡ്രോ തെറാപ്പി സെന്റർ ഇരിങ്ങാലക്കുടയിൽ: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

എൻ ഐ പിഎംആർ സെൻസറി പാർക്ക് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

  

 
ഇരിങ്ങാലക്കുട
സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റർ ഇരിങ്ങാലക്കുട കല്ലേറ്റുങ്കരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ ആരംഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ  പറഞ്ഞു. ഭിന്നശേഷി വിഭാഗത്തിന്റെ സംരക്ഷണത്തിനായി എൻഐപിഎംആറിൽ സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എൻഐപിഎം ആറിനെ ദി സെന്റർ ഓഫ് എക്‌സലൻസ് ആക്കി മാറ്റുന്നതിന്റെ മൂന്നാം ഘട്ടത്തിലാണ് ഹൈഡ്രോ തെറാപ്പി സെന്റർ ആരംഭിക്കുന്നത്.  രണ്ട് കോടി രൂപ ചെലവഴിച്ചാണ് സ്ഥാപിക്കുക. കുട്ടികൾക്ക് ചലനവേഗം ലഭിക്കുന്നതിന് സ്പീഡർ റിക്കവറി എന്നത് അടിസ്ഥാനമാക്കിയാണ് സെന്ററിന്റെ പ്രവർത്തനം സജ്ജീകരിക്കുക.
ഭിന്നശേഷി കണ്ടെത്തുന്നതിനും  സഹായ ഉപകരണങ്ങൾ കണ്ടെത്തുന്നതിനും  ചികിത്സകൾക്കുമായി പദ്ധതികൾ ആവിഷ്കരിക്കും. ഒരു കൈ സഹായം വേണ്ടവരെ കൂടെ നിർത്താനും വേണ്ട പരിചരണം നൽകാനുമായി ഓരോ ജില്ലയിലും റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പ്രൊഫ. കെ യു അരുണൻ  എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ  കേശവൻകുട്ടി, ജില്ലാ പഞ്ചായത്ത് അംഗം കാതറിൻ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി സാന്റോ, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആർ ഡേവിസ്, പഞ്ചായത്ത് മെമ്പർ ഐ കെ ചന്ദ്രൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ സതീഷ് എന്നിവർ സംസാരിച്ചു. എൻഐപി എംആർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ സ്വാഗതവും ജോയിന്റ് ഡയറക്ടർ സി ചന്ദ്രബാബു നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top