16 November Saturday

രുചിയൂറും പായസം പലതരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ഉത്രാടപ്പാച്ചിൽ ...തേക്കിൻകാട്‌ മൈതാനിയിലെ ഉത്രാടത്തിരക്ക്‌

തൃശൂർ
രുചിയൂറും വിഭവങ്ങളുമായി കെടിഡിസി പായസമേളയും ഓണസദ്യയും. കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള തൃശൂർ യാത്രി നിവാസിലാണ് പായസമേളയും സദ്യയുമൊരുക്കിയിട്ടുള്ളത്. പാലട, പരിപ്പ്, അട പ്രഥമൻ എന്നിവക്ക് ലിറ്ററിന് 260 രൂപ. പഴം പ്രഥമന്‌ 350. ഒരു കപ്പ് പായസത്തിന് 40 രൂപ. അട പ്രഥമനാണ് ഡിമാൻഡ്. കാറ്ററിങ്ങുകാർ ലിറ്ററിന് പാത്രം സഹിതം 180 രൂപക്കും വിൽക്കുന്നുണ്ട്.  
തിരുവോണത്തിന്‌  മുൻകൂട്ടി ബുക്കുചെയ്തവർക്ക് യാത്രിനിവാസിൽ ഓണസദ്യയൊരുക്കിയിട്ടുണ്ട്‌. ഒരാൾക്ക് 300 രൂപയാണ് നിരക്ക്. പരിപ്പും നെയ്യും, ചോറ്, സാമ്പാർ, അവിയൽ,  തോരൻ, ഓലൻ, എരിശേരി, കാളൻ, രസം, മോര്, പുളീഞ്ചി, അച്ചാർ,  ഉപ്പേരി, ശർക്കര വരട്ടി, പപ്പടം, പഴം, രണ്ടുതരം പായസം എന്നിവ ഉൾപ്പെടുന്നതാണ് സദ്യ. ഓണാഘോഷത്തിന്റെ ഭാഗമായി തേക്കിൻകാട്‌ മൈതാനിയിൽ നടത്താറുള്ള പായസമേള  പ്രളയസാഹചര്യത്തിൽ ഇത്തവണ ഒഴിവാക്കി.
പ്രധാന വാർത്തകൾ
 Top