17 September Tuesday

വാഴാനിയും ഒരുങ്ങി; ഓണം ഫെസ്റ്റ് നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
വടക്കാഞ്ചേരി
പ്രകൃതി രമണീയതയുടെ നിറകുടമായ വാഴാനി വിനോദസഞ്ചാര കേന്ദ്രം ഓണാഘോഷത്തിനായി അണിഞ്ഞൊരുങ്ങി. ദീപക്കാകാഴ്ച, ഗ്രാമോത്സവം, ഗാനമേള, നാടൻപാട്ട്, മെഗാഷോ എന്നിവയാണ് മുഖ്യ പരിപാടികൾ. പരിപാടികളുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. അനിൽ അക്കര എംഎൽഎ അധ്യക്ഷനാവും. രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയാവും. ഉദ്ഘാടന ശേഷം ഉഷ തൃശൂർ നയിക്കുന്ന നിറനിലാവ് നാടൻപാട്ടുകൾ അരങ്ങേറും. 13-ന് പകൽ മൂന്നിന് തദ്ദേശ കലാകാരന്മാരുടെ കലാവിരുന്ന്, വൈകിട്ട് ആറി-ന്  ഗാനമേള എന്നിവയുണ്ടാകും. 14-ന് വൈകിട്ട് അഞ്ചി-ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറി-ന് ഫ്യൂഷനും അരങ്ങേറും. ആഘോഷത്തിനു നാന്ദികുറിച്ച് ഡാമും പരിസരവും ദീപാലംകൃതമായി. 15 വരെ ദീപക്കാഴ്ച ഉണ്ടാവും. തൃശൂർ ഡിടിപിസിയും തെക്കുംകര പഞ്ചായത്തും സംയുക്തമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പ്രധാന വാർത്തകൾ
 Top