22 April Monday

കഞ്ചാവുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018
തൃശൂർ 
തൃശൂർ റെയിൽവേ സ്റ്റേഷൻ നാലാം നമ്പർ പ്ലാറ്റ്ഫോമിന് തെക്കുഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെ വെയ്റ്റിങ് ഷെഡിനുള്ളിൽ രണ്ടരക്കിലോ  കഞ്ചാവുമായി യുവാവ് പിടിയിൽ. 
ഫുട്ട്് ഓവർ ബ്രഡ‌്ജിന് സമീപത്തെ വെയിറ്റിങ് ഷെഡിൽനിന്നാണ് വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയ വിൽവട്ടം  പാട്ടത്തിൽ വിനയനെ (29) തൃശൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ അജിത്കുമാർ, എഎസ്ഐ ബെനഡിക്ട്, സീനിയർ സിപിഒ റെനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 
റെയിൽവേ സ്റ്റേഷൻ പരിസരത്ത‌് കഞ്ചാവുവിൽപ്പന വ്യാപകമാണെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top