19 June Saturday
സമ്പർക്കം വഴി 1347 പേർക്ക്‌

1359 പുതിയ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

കോവിഡ്

തൃശൂർ 
വ്യാഴാഴ്ച 1359 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1254 പേർ രോഗമുക്തരായി. സമ്പർക്കം വഴി 1347 പേർക്കാണ് രോഗം. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേർക്കും ഏഴ് ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത രണ്ടുപേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 94 പുരുഷൻമാരും 109 സ്ത്രീകളും പത്ത് വയസ്സിനു താഴെ 67 ആൺകുട്ടികളും 53 പെൺകുട്ടികളുമുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.28 ശതമാനം ആണ്. 9,518 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,070 ആണ്. തൃശൂർ സ്വദേശികളായ 86 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 2,50,258 പേരിൽ 2,38,713 പേരാണ് രോഗമുക്തരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top