തൃശൂർ
തൃശൂർ തെക്കേമഠത്തിൽ പ്രവർത്തിക്കുന്ന മോഹൻ സിത്താരാസ് കോളേജ് ഓഫ് പെർഫോമിങ് ആർട്‌സിന്റെ 20–-ാം വാർഷികാഘോഷം ‘മോഹന സംഗീതം’ ശനിയാഴ്‌ച റീജണൽ തിയറ്ററിൽ നടക്കുമെന്ന് സംഗീത സംവിധായകൻ മോഹൻ സിത്താര വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് നാലിന് മന്ത്രി കെ രാജൻ വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്യും. രാവിലെ പത്തിന് ആരംഭിക്കുന്ന വിദ്യാർഥികളുടെ വിവിധ കലാ അവതരണങ്ങൾ മോഹൻ സിത്താര ഉദ്‌ഘാടനം ചെയ്യും. സിനിമ–- സാഹിത്യ–- സാംസ്‌കാരിക രംഗത്തുള്ളവർ പങ്കെടുക്കും. മോഹൻ സിത്താരാസ് കോളേജ് ഓഫ് പെർഫോമിങ് ആർട്‌സിൽ വിവിധ കോഴ്‌സുകളിലായി നിലവിൽ മൂന്നൂറ് വിദ്യാർഥികളുണ്ട്. വാർത്താസമ്മേളനത്തിൽ ഡേവിഡ് കാഞ്ഞിരത്തിങ്കൽ, പത്മജ ബൽറാം, എസ് സി നിർമൽ, പ്രേംകുമാർ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..