13 June Sunday

ചാലക്കുടിയിലെ മുഴുവൻ 
സർക്കാർ ജീവനക്കാരും

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

ചാലക്കുടി ഗവ. ഐടിഐ ജീവനക്കാർ വാക്‌സിൻ ചലഞ്ചിലേക്ക് നൽകുന്ന 8 ലക്ഷം രൂപയുടെ പ്രിൻസിപ്പലിന് കൈമാറുന്നു

ചാലക്കുടി

മേഖലയിലെ മുഴുവൻ സർക്കാർ ഓഫീസുകളിലേയും ജീവനക്കാർ വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി. ചാലക്കുടി ഗവ. ഐടിഐയിലെ എല്ലാ ജീവനക്കാരും വാസ്‌കിൻ ചലഞ്ചിൽ പങ്കാളികളായതായി കേരള എൻജിഒ യൂണിയൻ ഏരിയ ഭാരവാഹികൾ അറിയിച്ചു. സ്പാർക്ക് വഴി ലഭ്യമാകുന്ന വേതനത്തിൽ നിന്നും എട്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള സമ്മതപത്രം പ്രിൻസിപ്പലിന് ജീവനക്കാർ നല്കി. 
ചാലക്കുടി വനിതാ ഐടിഐ, മാള ഗവ. ഐടിഐ, ചാലക്കുടി ജിഎസ്ടി ഓഫീസ്, അസി. രജിസ്ട്രാർ ഓഫീസ്, താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് എൽഎസ്ജിഡി, കൊരട്ടി ഗവ. പോളിടെക്‌നിക്, വിവിധ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിലെ ജീവനക്കാരും വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായതായി ഭാരവാഹികൾ പറഞ്ഞു. പ്രവർത്തനങ്ങൾക്ക് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ വി പ്രഫുൽ, യൂണിയൻ ഏരിയ സെക്രട്ടറി സി എൻ ദിനേഷ്, എം കെ ബാബു, വി ഐ സുധീർ, ആർ ബാബു, എസ് നവീൻ എന്നിവർ നേതൃത്വം നല്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top