22 September Tuesday

കാക്കത്തുരുത്തിൽ 26 കുടുംബങ്ങൾ ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

കാക്കത്തുരുത്തിലേക്കുള്ള ഏക മാർഗം വെള്ളത്തിൽ മുങ്ങിയ നിലയിൽ

എളവള്ളി
മഴ കനത്തത്തോടെ വാക കാക്കത്തുരുത്ത് പ്രദേശം വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു. ശനിയാഴ്ച മുതലാണ് കാക്കത്തുരുത്ത് പ്രദേശത്തേക്ക് വെള്ളം കയറാൻ തുടങ്ങിയത്. കേച്ചേരി പുഴ കരകവിഞ്ഞ് ഒഴുകിയതാണ് കാരണം.26 കുടുംബങ്ങളാണ് കാക്കത്തുരുത്ത് പ്രദേശത്ത് താമസിക്കുന്നത്. ഇവർക്കുള്ള ഏക സഞ്ചാര മാർഗമാണ് വെള്ളം കയറിക്കിടക്കുന്ന റോഡ്. കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്ക് മാറാൻ പ്രദേശവാസികൾ തയ്യാറാകുന്നില്ല. വീടുകളിൽ തന്നെയാണ് കഴിയുന്നത്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. കനത്ത മഴ തുടർന്നാൽ സ്ഥിതി രൂക്ഷമാകും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top