18 June Friday

അണിയറയിൽ യുദ്ധസന്നാഹം

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021
തൃശൂർ 
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ കടുത്ത ജാഗ്രതയോടെ പ്രവർത്തന നിരതരായി ആരോഗ്യ വകുപ്പും ജില്ലാ ഭരണകേന്ദ്രവും.  കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആരോഗ്യ പ്രവർത്തകർക്ക്  സുഗമമായി സേവനങ്ങളിൽ ഏർപ്പെടാൻ കഴിയുമെന്നാണ് പ്രതീക്ഷ. ചികിത്സാ കേന്ദ്രങ്ങളിൽ കൂടുതൽ ആളുകളുടെ തള്ളിക്കയറ്റവും അനാവശ്യ സന്ദർശങ്ങളും ഒരുപരിധി വരെ ലോക്ക്ഡൗൺ മൂലം നിയന്ത്രിക്കാൻ കഴിയും. റോഡുകളിൽ തിരക്കും ഇല്ലാതായതോടെ രോഗികളെയും കൊണ്ടുപോവുന്ന ആംബുലൻസുകൾക്കും  സൗകര്യമാണ്‌.  
നിലവിൽ ജില്ലയിൽ എല്ലാവിധ കോവിഡ് ചികിത്സ സൗകര്യങ്ങളും സജ്ജമാണ്. കോവിഡ് രൂക്ഷമായിരിക്കുമ്പോഴും പ്രതിരോധിക്കാനുള്ള സജ്ജീകരണവുമായി ആരോഗ്യ വിഭാഗം മുന്നിലുണ്ട്. രോഗ വ്യാപനത്തിൽ നിന്നും ലോക്ക്ഡൗൺ മൂലം  പത്തിൽ ഒന്നായി ഇത് കുറയുമെന്നാണ്  ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top