ചാവക്കാട്
കടപ്പുറം പഞ്ചായത്തിലെ വിവിധ മേഖലകളിൽ കടൽക്ഷോഭം. അഞ്ചങ്ങാടി വളവിൽ കുഴിപ്പൻ തിരമാലകൾ തീരം കവരുന്നു. ഒരുകെട്ടിടവും വീടും തകർന്നു. നിരവധി വീടുകളും സ്ഥാപനങ്ങളും തകർച്ചാഭീഷണിയിലാണ്. അഞ്ചങ്ങാടി ഫാമിലി കുഞ്ഞുമൊയ്തുവിന്റെ വീടും സീലാൻഡ് ഷംസുദ്ദീന്റെ ഏഴ് കടമുറികളടങ്ങിയ കെട്ടിടവുമാണ് തകർന്നത്. മാസങ്ങളായി തുടരുന്ന ശക്തമായ തിരയേറ്റമാണ് ബുധനാഴ്ചയോടെ കടൽക്ഷോഭമായി പരിണമിച്ചത്.
ചാവക്കാട്–- ബ്ലാങ്ങാട് –-- മുനക്കക്കടവ് റോഡിൽ അഞ്ചങ്ങാടി വളവ് മേഖലയിൽ 10 മീറ്ററോളം ദൂരം കടലെടുത്തു. കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ രണ്ടുവർഷം മുമ്പ് സ്ഥാപിച്ച ജിയോബാഗ് കടലെടുത്തു. ഇവിടെ ചെല്ലാനം മോഡൽ ടെട്രാ പോഡ് കടൽഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടപ്പുറം പഞ്ചായത്തിലെ കടലാക്രമണ ഭീഷണിയെ സംബന്ധിച്ച് ആലോചിക്കുന്നതിന് എൻ കെ അക്ബർ എംഎൽഎ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചു. വ്യാഴാഴ്‌ച പകൽ 12ന് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് യോഗം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..