20 April Tuesday

കെജിഒഎ സ്നേഹവീടിന്‌
തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

കെജിഒഎ നിർമിച്ചുനൽകുന്ന സ്നേഹവീടിന്‌ കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആർ ബാലൻ തറക്കല്ലിടുന്നു

 
വേലൂർ
നിരാലംബയായ വനിതയ്‌ക്ക് കെജിഒഎ നിർമിച്ചുനൽകുന്ന സ്നേഹവീടിന്‌ തറക്കല്ലിട്ടു. വേലൂർ പഞ്ചായത്ത്‌ 11–--ാം വാർഡിൽ‌ താമസിക്കുന്ന വേളത്ത് ഉഷയ്‌ക്കാണ് വീടില്ലാത്തവർക്ക് വീടുനൽകുന്ന പദ്ധതിയുടെ ഭാഗമായി കെജിഒഎ വീട് നിർമിച്ചുനൽകുന്നത്. കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആർ ബാലൻ തറക്കല്ലിട്ടു. കെജിഒഎ ജില്ലാ പ്രസിഡന്റ്‌ വി ജി സത്യനേശൻ അധ്യക്ഷനായി. വേലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി ആർ ഷോബി, പഞ്ചായത്തംഗം ശുഭ അനിൽകുമാർ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ഇ ടി ബിന്ദു, ഡോ. യു സലിൻ, കെ എം അജിത് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഐ കെ മോഹൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി കെ കെ സുഭാഷ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top