02 June Tuesday

ദേ തപാൽ ഓഫീസ്‌ വീട്ടുപടിക്കൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

തെരുവിൽ നിർത്തിയിട്ട സഞ്ചരിക്കുന്ന പോസ്റ്റോഫീസിൽനിന്ന്‌ അത്യാവശ്യ പണമിടപാടുകള്‍ നടത്താനെത്തിയവർ

തൃശൂർ
കോവിഡ് 19 പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് അത്യാവശ്യപണമിടപാട് നടത്താൻ സൗകര്യമൊരുക്കി മൊബൈൽ പോസ്റ്റ് ഓഫീസ് ജനങ്ങളിലേക്ക് ഇറങ്ങിവരുന്നു. ഗുരുവായൂർ സബ് ഡിവിഷൻ പോസ്റ്റോഫീസിന്റെ നേതൃത്വത്തിലാണ് മൊബൈൽ പോസ്റ്റോഫീസ്. പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ഇൻഷുറൻസ് തുക നിക്ഷേപിക്കൽ എന്നിവ മൊബൈൽ പോസ്റ്റ് ഓഫീസിലൂടെ നടത്താനാവും. എടിഎമ്മുകളിൽ പോകാതെത്തന്നെ ജനങ്ങൾക്ക് ഏറെ സുരക്ഷിതമായ രീതിയിൽ പണമിടപാട് നടത്താം . 
പൂർണമായും അണുവിമുക്തമാണ് മൊബൈൽ പോസ്റ്റ് ഓഫീസ്. കടവല്ലൂർ പഞ്ചായത്തിലെ കരിക്കാട്, കാട്ടകാമ്പാൽ പഞ്ചായത്തിലെ പഴഞ്ഞി, കണ്ടാണശേരി പഞ്ചായത്തിലെ മറ്റം, പുഴയ്ക്കൽ ബ്ലോക്കിലെ ചിറ്റാട്ടുകര എന്നിവിടങ്ങളിലാണ് മൊബൈൽ പോസ്റ്റ് ഓഫീസിന്റെ സേവനം ലഭ്യമായത്.  
തൃശൂർ മുഖ്യ പോസ്റ്റോഫീസ് പ്രദേശം, വടക്കാഞ്ചേരി സബ് ഡിവിഷൻ എന്നിവിടങ്ങളിലും പോസ്റ്റോഫീസ് ജനങ്ങളിലേക്ക് ഇറങ്ങിവരും. മൊബൈൽ പോസ്റ്റോഫീസിന്റെ പര്യടനം ഏപ്രിൽ 13വരെ ജില്ലയിലെ വിവിധ ഇടങ്ങളിൽ ലഭ്യമാകും. ലോക്ക് ഡൗൺ തുടരുകയാണെങ്കിൽ മൊബൈൽ പോസ്റ്റോഫീസിന്റെ പ്രവർത്തനം വിപുലീകരിക്കാനാണ് അധികാരികളുടെ ആലോചന.  ഏപ്രിൽ പത്തിന് സേവനമുണ്ടാവില്ല.
പ്രധാന വാർത്തകൾ
 Top