01 February Wednesday

വഴിയോരക്കച്ചവട തൊഴിലാളികളുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

ജില്ലാ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ പിഡബ്ല്യൂഡി ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ 
ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ വഴിയോരക്കച്ചവടം നടത്തുന്ന തൊഴിലാളികളെ ഒഴിവാക്കാനുള്ള ദേശീയപാത അതോറിറ്റിയുടേയും പിഡബ്ല്യുഡിയുടേയും നീക്കത്തിനെതിരെ ജില്ലാ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. 
ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ടി ശ്രീകുമാർ അധ്യക്ഷനായി. പി ടി പ്രസാദ്, ടി സുധാകരൻ, ഏരിയ സെക്രട്ടറി ഷാജഹാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top