കൊടുങ്ങല്ലൂർ
സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മണ്ണുത്തി വെറ്ററിനറി കോളേജ് അങ്കണത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിന്റെ പടവ് 2023 ഭാഗമായി നടത്തുന്ന പാട്ടുവണ്ടി പ്രചാരണ ജാഥയ്ക്ക് കൊടുങ്ങല്ലൂർ നഗരസഭാ നേതൃത്വത്തിൽ വടക്കേ നടയിൽ സ്വീകരണം നൽകി. നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷനായി. ലത ഉണ്ണികൃഷ്ണൻ, സി എസ് സുമേഷ്, എം വി ജയൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..