17 January Sunday

536 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 6, 2020
തൃശൂർ 
ജില്ലയിൽ ശനിയാഴ്‌ച 536 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 590 പേർ രോഗമുക്തരായി. സമ്പർക്കം വഴി 518 പേർക്കാണ് രോഗം. കൂടാതെ അഞ്ച്‌ ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴുപേർക്കും ഉറവിടമറിയാത്ത ആറു പേർക്കും രോഗബാധയുണ്ടായി. 
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 57 പുരുഷൻമാരും 41 സ്ത്രീകളും പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 16 പെൺകുട്ടികളുമുണ്ട്.
ഇതോടെ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6399 ആയി. തൃശൂർ സ്വദേശികളായ 104 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 62,078 പേരിൽ 55,217 പേരാണ് ആകെ രോഗമുക്തരായത്. 
പുതുതായി ചികിത്സയിൽ പ്രവേശിച്ച 534 പേരിൽ 229 പേർ ആശുപത്രിയിലും 305 പേർ വീടുകളിലുമാണ്. ശനിയാഴ്‌ച  5489 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top