17 January Sunday

കരുതൽ അവസാനവട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 6, 2020

തൃശൂർ

കോവിഡിനെതിരെ കരുതൽ ആവശ്യമുള്ള കാലത്ത്‌ തെരഞ്ഞെടുപ്പ് നടപടി കൃത്യതയോടെ പൂർത്തിയാക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ജില്ലാ ഭരണകേന്ദ്രം. 
പ്രത്യേക തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥരുടെയും അല്ലാതെ വരുന്ന പോളിങ്‌ ബൂത്തുകളിലെ മറ്റ് ഉദ്യോഗസ്ഥരുടെയും പിപിഇ കിറ്റ്, മാസ്‌ക്ക്, ഫേസ് ഷീല്‍ഡ് തുടങ്ങിയ ബയോ മെഡിക്കല്‍ വേസ്റ്റ് നിര്‍മാര്‍ജനം ചെയ്യുന്നതിനായി അതത് പ്രദേശത്തെ താലൂക്ക് ആശുപത്രിയിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കും.  മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനാവശ്യമായ നടപടിയും സ്വീകരിക്കും. 
 വോട്ടിങ്‌ യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ പേര് പതിപ്പിക്കൽ ഞായറും ശനിയുമായി പൂർത്തിയാക്കും. അതത് റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് വോട്ടിങ്‌ യന്ത്രങ്ങളുടെ കമീഷനിങ്‌ പൂർത്തിയാക്കുക. തുടർന്ന് ബുധനാഴ്‌ച വോട്ടിങ്‌ യന്ത്രങ്ങൾ അതത് ബൂത്ത്തല ഉദ്യോഗസ്ഥർക്ക് കൈമാറും. പോളിങ്ങിന്റെ കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനുള്ള പോൾമാനേജർ ആപ്ലിക്കേഷന്റെ ട്രെയൽ റണ്ണും പൂർത്തിയായി.
ഉദ്യോഗസ്ഥരുടെ നിയമനത്തിനുള്ള ഇ ഡ്രോപ്പും പോളിങ്‌ വിവരങ്ങൾ എത്തിക്കാൻ പോൾ മാനേജറും കൗണ്ടിങ്‌ വിവരങ്ങൾ അറിയിക്കാൻ ട്രെന്റും. പോൾമാനേജറും ട്രെന്റും കൂടുതൽ വേഗത്തിൽതന്നെ വിവരങ്ങൾ കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top