17 January Sunday
ക്രിസ്‌മസ്‌ കിറ്റ്‌ വിതരണം തുടങ്ങി

നക്ഷത്രപ്പുഞ്ചിരി

വെബ് ഡെസ്‌ക്‌Updated: Sunday Dec 6, 2020

പൊതുവിതരണ കേന്ദ്രം വഴി സർക്കാർ നൽകുന്ന ക്രിസ്മസ് കിറ്റ് പനമുക്ക് റേഷൻ കടയിൽനിന്ന് വാങ്ങിപോകുന്ന ലീല, രാജമ്മ, ജാനകി

തൃശൂർ
ജനങ്ങൾക്ക്‌ അശ്വാസം പകർന്ന്‌ റേഷൻകടകളിൽ നിന്നുള്ള ക്രിസ്‌മസ്‌ കിറ്റ് വിതരണം തുട‌ങ്ങി.  
കോവിഡ്‌ കാലത്ത്‌ തുടർച്ചയായി കിട്ടുന്ന കിറ്റ്‌ കുടുംബങ്ങൾക്ക്‌ വലിയ ആശ്വാസമാണ്‌ ‌. സംസ്ഥാന സർക്കാർ നൽകുന്ന കിറ്റ്‌ അവശത അനുഭവിക്കുന്ന സമയത്ത്‌  സന്തോഷവും സമാധാനവും നൽകുന്നുണ്ടെന്ന്‌ ‌ പനമുക്കിലെ റേഷൻകടയിൽ നിന്ന്‌ റേഷൻ വാങ്ങിയ നെടുപുഴ സ്വദേശികളായ കൊട്ടിലിതാൽ വീട്ടിൽ ലീല, തട്ടാരുപറമ്പിൽ  രാജമ്മ, തെക്കയിൽ ജാനകി എന്നിവർ പറഞ്ഞു.
കോവിഡ്‌ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റിൽ 11 ഇനങ്ങളാണ്‌ ‌. 
കടല–- 500 ഗ്രാം, പഞ്ചസാര–- 500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌–-ഒരു കിലോ, വെളിച്ചെണ്ണ–- അര ലിറ്റർ, മുളകുപൊടി–-250 ഗ്രാം, ചെറുപയർ–-500 ഗ്രാം, തുവരപ്പരിപ്പ്‌–-250 ഗ്രാം, തേയില–-250 ഗ്രാം, ഉഴുന്ന്‌ 500 ഗ്രാം, ഖദർ മാസ്‌ക്‌ –-രണ്ട്‌, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ‌ കിറ്റ്‌. 
എല്ലാ കാർഡുടമകൾക്കും റേഷൻകട വഴി കിറ്റ്‌ നൽകും. നവംബറിലെ കിറ്റ്‌ വിതരണവും പുരോഗമിക്കുകയാണ്.‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top