23 September Wednesday

സ്‌കൂളുകളിൽ ജലപരിശോധനാ ലാബുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
തൃശൂർ
ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കെമിസ്ട്രി ലാബുകളോട് ചേർന്ന് 45 ഗുണനിലവാര പരിശോധനാ ലാബുകൾ സ്ഥാപിക്കും. ഇവയ്‌ക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്‌ എംഎൽഎമാർ വികസന ഫണ്ടിൽ നിന്ന്‌ തുക അനുവദിക്കും. ഓരോ ലാബിനും ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് എംഎൽഎ ഫണ്ടിൽ നിന്നനുവദിക്കുക.
ജില്ലയിൽ കുന്നംകുളം നിയോജകമണ്ഡലത്തിൽ ഏഴ്, ഗുരുവായൂർ എട്ട്, ചാലക്കുടി ഏഴ്, ചേലക്കര ഒമ്പത്, ഒല്ലൂർ ആറ്, മണലൂരിൽ എട്ട് എന്നിങ്ങനെ സ്‌കൂളുകളിലാണ് ലാബുകൾ തുടങ്ങുക.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് (കെഐഐഡിസി) നിർമാണച്ചുമതല. അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളാണ് ജലപരിശോധന നടത്തുക. സുരക്ഷിതമായ ജലലഭ്യത ഉറപ്പാക്കുക, ജലസ്രോതസുകൾ വീണ്ടെടുക്കുക, കിണറുകൾ വീണ്ടെടുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാനുള്ള പ്രാഥമിക പരിശോധനാ ലാബാണ് സജ്ജീകരിക്കുക. 
ഒരു പഞ്ചായത്തിൽ ഒരു ലാബ് എന്നതാണ് ലക്ഷ്യം. പരിശോധന ഫലത്തോടൊപ്പം പരിഹാര നിർദേശങ്ങളും ജനങ്ങൾക്ക് ലഭിക്കും. ഫലങ്ങൾ പിന്നീട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് കേരളക്കാണ്‌ കൈമാറുക. ഇത് കൂടുതൽ പഠനങ്ങൾ നടത്തി റിപ്പോർട്ട് ആരോഗ്യവകുപ്പിനും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നൽകും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top