തൃശൂർ
ഓൾ കേരള കെമിസ്‌റ്റ് ആൻഡ് ഡ്രഗിസ്‌റ്റ് അസോസിയേഷൻ ജില്ലാ സുവർണ ജൂബിലി ആഘോഷം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാൾഡിയൻ സെന്ററിൽ പ്രസിഡന്റ് സുരേഷ് കെ വാര്യർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ എൻ മോഹൻ, ജനറൽ സെക്രട്ടറി എൽ ആർ ജയരാജ്, ട്രഷറർ വി അൻവർ, ജില്ലാ സെക്രട്ടറി എ ബി രാജേഷ് എന്നിവർ സംസാരിച്ചു. എസ്‌എസ്‌എൽസി, സിബിഎസ്‌സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഔഷധവ്യാപാരികളുടെ മക്കൾക്കും നിർധനരായ കുട്ടികൾക്ക് സമ്മാനങ്ങളും പഠനോപാധികളും വിതരണം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം കലക്ടർ വി ആർ കൃഷ്ണതേജ നിർവഹിച്ചു. ഔഷധ വ്യാപാരത്തിൽ 50 വർഷം പൂർത്തീകരിച്ച വ്യപാരികളേയും മുൻകാല ഭാരവാഹികളെയും ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..