02 July Thursday

സഹകരണ സംഘങ്ങൾ ഒരു ലക്ഷം തെങ്ങിൻതൈ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
തൃശൂർ
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഹരിതം സഹകരണം പദ്ധതിയിലൂടെ സഹകരണ സംഘങ്ങൾ ഒരു ലക്ഷം തെങ്ങിൻ തൈകൾ വച്ചു പിടിപ്പിക്കുന്നതിന്റെ ജില്ലാതല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്‌ നിർവഹിച്ചു. 
തൃശൂർ താലൂക്ക്‌  സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ കോലഴി സർവീസ്‌ സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ  താലൂക്ക്‌ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോയ്‌ ഫ്രാൻസിസ്‌ അധ്യക്ഷനായി. 
ഹരിത കേരളം മിഷൻ പച്ചത്തുരുത്തിന്റെ ജില്ലാതല നടീൽ ഉദ്ഘാടനം കിലയിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി നിർവഹിച്ചു.  
ഹരിതകേരളം ജില്ലാ കോ–ഓർഡിനേറ്റർ ഡോ. ജയകുമാർ അധ്യക്ഷനായി.  കേരള ലളിതകലാ അക്കാദമി അങ്കണത്തിൽ സെക്രട്ടറി പി വി ബാലൻ വൃക്ഷത്തൈ നട്ടു. വൈദ്യരത്നം 
 ആയുർവേദ കോളേജിൽ  പ്രിൻസിപ്പൽ  ഡോ. ഷീബ തുളസി തൈ നട്ടു. 
സാമ്പത്തിക സ്ഥിതി വിവരക്കണക്ക്‌ വകുപ്പ്‌ കലക്ടറേറ്റ്‌ പരിസരത്ത്‌ കൃഷി ആരംഭിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്‌  
റെജി പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക്‌ വകുപ്പ്‌  ഡെപ്യൂട്ടി ഡയറക്ടർ  എ പി ഷോജൻ അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top