22 June Tuesday
പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

കാട്ടാന ശല്യം രൂക്ഷം;
വാട്ടർ ടാങ്കും വീടും തകർത്തു

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021
ചാലക്കുടി
അതിരപ്പിള്ളി പഞ്ചായത്തിൽ കാട്ടാനകളുടെ ശല്യം മൂലം ജനം പൊറുതിമുട്ടി. പുകയിലപാറയിൽ മുണ്ടയ്ക്കൽ രവിയുടെ വീട് കാട്ടാനക്കൂട്ടം ഭാഗികമായി തകർത്തു. വീടിനകത്തുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. വെറ്റിലപ്പാറയിൽ മേപ്പറമ്പിൽ സുകുവിന്റെ കാർഷിക വിളകൾ തകർത്തു. മലക്കപ്പാറ എസ്റ്റേറ്റിൽ 5000 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് തകർത്തു. ഇതുമൂലം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി. കുറെ ദിവസങ്ങളായി അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപകമായി കാട്ടാന ശല്യം രൂക്ഷമായതിനാൽ ജനങ്ങൾ രാത്രിയും പകലും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top