21 October Monday

മണ്ണംപേട്ടയിൽ ആട്ചന്ത തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

ആട് ചന്തയുടെ ഉദ്‌ഘാടനം ഷൈജു ജോർജ് നിർവഹിക്കുന്നു

മണ്ണംപേട്ട
ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ആട് ചന്തയുടെ ഉദ്ഘാടനം മണ്ണമ്പറ്റയിൽ ജില്ലാ സഹകരണബാങ്ക് ഡിജിഎം -ഷൈജു ജോർജ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ വി കെ സുബ്രഹ്മണ്യൻ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ കെ വി ജ്യോതിഷ്‌‌കുമാർ,  പ്രോഗ്രാം കോ–-ഓർഡിനേറ്റർ കെ ടി സുമൻ ജില്ലാ ബാങ്ക് പ്രതിനിധി ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എസ് എം റാഫി സ്വാഗതവും ഭരണ സമിതി  അംഗം ടി ബി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.  
ആദ്യചന്തയിൽ പതിനഞ്ചോളം ആടുകളാണ് വിറ്റത്‌. ആട് ഗ്രാമം പദ്ധതി പ്രകാരം  ഉൽപ്പാദിപ്പിച്ച ആടുകളായിരുന്നു വിൽപ്പനയ്‌ക്കെത്തിയത്.  മലബാറി, സങ്കരയിനം ആടുകളുടെ വിപണനം തുടർ മാസങ്ങളിലും നടത്തി ആട് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ്  ലക്ഷ്യം. ഡിസംബറിൽ സീസൺ ആരംഭിക്കുന്നതോടെ കൂടുതൽ ആടുകളെ വിപണനം ചെയ്യാനാവും.  സംയോജിത ഫാം പദ്ധതിയുടെ ഭാഗമായി നബാർഡിന്റെ ഏരിയ ഡെവലപ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തി   ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ്‌  പദ്ധതി.
പ്രധാന വാർത്തകൾ
 Top