03 August Monday

തീരമൈത്രി: 9 യൂണിറ്റിന്‌ 2.90 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

കൊടുങ്ങല്ലൂർ

തീരമൈത്രി പദ്ധതി പ്രകാരം കൊടുങ്ങല്ലൂർ നഗരസഭയിൽ ചെറുകിട സംരംഭങ്ങൾ നടത്തുന്ന മത്സ്യത്തൊഴിലാളി സ്ത്രീ യൂണിറ്റുകൾക്ക് റിവോൾവിങ് ഫണ്ട് വിതരണം ചെയ്തു. 
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ വരുമാന വർധനവിനും ശാക്തീകരണത്തിനുമായി രൂപീകരിച്ച പദ്ധതിയാണ് തീരമൈത്രി. നഗരസഭയുടെ കീഴിൽ 19 സ്ത്രീ മത്സ്യത്തൊഴിലാളി യൂണിറ്റുകളാണുള്ളത്. ഇതിൽ ഒമ്പത് യൂണിറ്റുകൾക്കായി 2.90 ലക്ഷം രൂപയാണ് ഇപ്പോൾ വിതരണം ചെയ്തത്. സംരംഭം തുടങ്ങുന്നതിനായി 80 ശതമാനം മൂലധനചെലവ് ഫിഷറീസ് വകുപ്പാണ് നൽകുന്നത്. കൂടാതെ പലിശയില്ലാതെ റിവോൾവിങ്‌ ഫണ്ട് ആദ്യഗഡു 25,000 രൂപ, രണ്ടാം ഗഡു 40,000 രൂപ, മൂന്നാം ഗഡു 60,000 രൂപ, നാലാമത്തേത് 75,000 രൂപ, അവസാന ഗഡു ഒരു ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും.
ആനാപ്പുഴ, കണ്ടംകുളം, പടന്ന തുടങ്ങിയ സ്ഥലങ്ങളിലായാണ് വനിതാ ഗ്രൂപ്പുകളുടെ സംരംഭങ്ങൾ പ്രവർത്തിക്കുന്നത്. കാറ്ററിങ് യൂണിറ്റ്, ടെയ്‌ലറിങ്, ഹോട്ടൽ, ഉണക്കമീൻ കച്ചവടം, റെഡിമെയ്ഡ് ഷോപ്പ് തുടങ്ങി വിവിധ സംരംഭങ്ങളാണ് ഇപ്പോൾ ലാഭകരമായി പ്രവർത്തിക്കുന്നത്. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ ഫണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ഷീല രാജ്കമൽ അധ്യക്ഷയായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top