14 May Friday

ജനകീയ ലോക്ക്‌ഡൗൺ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

തൃശൂർ സ്വരാജ് റൗണ്ടിൽ ജോസ് തിയറ്ററിന് സമീപം പൊലീസ് വാഹനപരിശോധന നടത്തുന്നു

തൃശൂർ

കോവിഡ് മഹാമാരിയുടെ രണ്ടാം സംഹാര നൃത്തത്തോട് പൊരുതുന്ന സർക്കാരിനൊപ്പം നിന്ന് നാടും. ജില്ലയിലെ ജനങ്ങളുടെ പൂർണ സഹകരണമാണ്‌ മിനിലോക്ക്‌ ഡൗണിന്റെ ഒന്നാം ദിനം പ്രതിഫലിച്ചത്‌. നാല്‌ മുതൽ ഒമ്പത്‌ വരെ നിയന്ത്രണം കടുപ്പിക്കുമെന്ന സർക്കാർ നിർദേശം കോവിഡ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലാക്കി ജനങ്ങൾ അംഗീകരിച്ചു തുടങ്ങി. ‌
ചൊവ്വാഴ്‌ച മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ്‌ കർശന പരിശോധന വ്യാപകമാക്കി. തൃശൂർ നഗരത്തിലേക്ക്‌ പ്രവേശിക്കുന്ന റോഡുകളിൽ പരിശോധന ശക്തമാണ്‌. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകുന്നവർക്കെതതിരെ നടപടി സ്വീകരിക്കും. 
അവശ്യ സേവനങ്ങളിൽ ഉൾപ്പെട്ടവരെയും തിരിച്ചറിയൽ കാർഡ്‌ ഉണ്ടെങ്കിൽ മാത്രമേ പ്രധാന റോഡുകളിലേക്ക്‌ പ്രവേശനാനുമതി നൽകിയുള്ളൂ. കണ്ടെയ്‌ൻമെന്റ്‌ സോണുകളിലേക്ക്‌ പ്രവേശനം അനുവദിച്ചില്ല.  കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസ്, സ്വയംഭരണ സ്ഥാപനം, 24 മണിക്കൂറും പ്രവർത്തിക്കേണ്ട   കമ്പനികൾ, വ്യവസായ ശാലകൾ എന്നിവ ആളുകളെ പരിമിതപ്പെടുത്തി പ്രവർത്തിച്ചു. കോവിഡ്‌ അനുബന്ധ പ്രവർത്തനം നിർവഹിക്കുന്ന സ്ഥാപനങ്ങൾ, ഉത്തരവാദിത്തപ്പെട്ട വ്യക്തികൾ എന്നിവർ ഓഫീസുകളിലെത്തി. 24 മണിക്കൂറും പ്രവർത്തനം ആവശ്യമുള്ള വ്യവസായം, കമ്പനി, സംഘടന എന്നിവയും പ്രവർത്തിച്ചു. സ്റ്റേഷനറി, ഭക്ഷണസാധനം, പച്ചക്കറി, പാൽ, മീൻ, ഇറച്ചിക്കടകൾ എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറന്നു. അനുമതിയുള്ള യാത്രകൾ ഒഴികെ കാര്യമായ ലംഘനങ്ങൾ ജില്ലയിലുണ്ടായില്ല. 
കൃത്യമായ ഇടവേളകളിൽ പൊലീസ് ബാരിക്കേഡ് വച്ച് പരിശോധനയുണ്ടായിരുന്നു. ഓൺലൈൻ ഫുഡ് ഡെലിവറി ചെയ്യുന്നവരും നഗരത്തിൽ ഏറെയുണ്ടായിരുന്നു. സാധാരണ ഹോട്ടലുകൾ പാഴ്‌സൽ നൽകാൻ സംവിധാനങ്ങളുമൊരുക്കി. ഫുഡ് സപ്ലൈ ബോർഡുവച്ച് പോകുന്ന വാഹനങ്ങളും നിയന്ത്രണങ്ങൾക്കിടയിലെ കാഴ്ചയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top