05 February Sunday

പുതുക്കാട് ആശുപത്രിയിൽ 
നവീകരിച്ച ലാബ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നവീകരിച്ച കർമ നീതി ലാബ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട് 
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കർമ നീതി ലാബ്  കെ കെ രാമചന്ദ്രൻ എംഎൽഎ  ഉദ്‌ഘാടനം ചെയ്‌തു. കൊടകര ബ്ലോക്ക്  പ്രസിഡന്റ് എം ആർ രഞ്ജിത് അധ്യക്ഷനും പുതുക്കാട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ എം ബാബുരാജ്, ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ് എന്നിവർ മുഖ്യാതിഥികളുമായി. ബ്ലോക്ക് പഞ്ചായത്തങ്ങളായ അഡ്വ. അൽജോ പുളിക്കൻ, ടെസി ഫ്രാൻസിസ്, സജിത രാജീവൻ,    ഷീല ജോർജ്, ടെസി വിത്സൻ, പുതുക്കാട് പഞ്ചായത്ത്‌ അംഗം സെബി കൊടിയൻ എന്നിവർ സംസാരിച്ചു. 
  ഇലക്ട്രോലൈറ്റ് അനലൈസർ, ഹെമറ്റോളജി അനലൈസർ, ബയോകെമിസ്ട്രി  അനലൈസർ എന്നീ  മെഷിനറികളാണ്  സ്ഥാപിച്ചത്.  പുതുതായി മൂന്ന് പുതിയ ജീവനക്കാരെയും  നിയോഗിച്ചു. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ  രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയും ഞായറാഴ്ചകളിൽ രാവിലെ 6:30 മുതൽ 12 വരെ  ലാബ് പ്രവർത്തിക്കും. 1600 രൂപയുടെ കംപ്ലീറ്റ് ഹെൽത്ത് ചെക്കപ്പ് 999 രൂപയ്ക്ക് ലാബിൽ നിന്ന് ലഭിക്കും. കൂടാതെ മറ്റു ടെസ്റ്റുകൾക്ക് 50 ശതമാനം  ഇളവും ലഭിക്കും. കൊടകര ബ്ലോക്കിന്‌ കീഴിലെ മുഴുവൻ ജനങ്ങൾക്കും ലാബ്‌  സേവനം ലഭ്യമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top