19 September Saturday
പരിശീലനം കിലവഴി ഓൺലൈനിലൂടെ

പ്രകൃതിക്ഷോഭ രക്ഷയ്ക്ക് ദ്രുതകര്‍മസേന

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020
തൃശൂർ
കോവിഡ് പ്രതിരോധത്തോടൊപ്പം പ്രകൃതിക്ഷോഭരക്ഷയ്ക്ക് ദ്രുതകർമസേനയും ഒരുങ്ങുന്നു. ഓൺലൈൻ വഴിയാണ് പരിശീലനം. സന്നദ്ധസേനാംഗങ്ങൾക്കൊപ്പം പൊതുജനങ്ങളും സേനയിൽ കണ്ണികളാവും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ കിലവഴിയുള്ള ഓൺലൈൻ പരിശീലനത്തിന് തുടക്കമായി.
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാദേശിക സന്നദ്ധപ്രവർത്തകരുടെ നാല്  എമർജൻസി റെസ്പോൺസ് ടീമുകൾ (ഇആർടി) രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുന്നറിയിപ്പ് ടീം, രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ ടീം, ക്യാമ്പ് മാനേജ്മന്റ് ടീം, പ്രഥമ ശുശ്രൂഷ ടീം എന്നിങ്ങനെയാണ് ടീം. അവർക്കായാണ് പരിശീലനം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശീലനം ഓൺലൈനിലാണ് ക്രമീകരിച്ചത്. പരിശീലന രജിസ്ട്രേഷൻ, വീഡിയോ, ഓഡിയോ, ഡോക്യുമെന്റ്‌, പഠനസാമഗ്രികൾ, പരീക്ഷ എന്നിവ കിലയുടെ ഈലേണിങ് പ്ലാറ്റ്ഫോമിലായിരിക്കും ലഭ്യമാക്കുക. ഇആർടി അംഗങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കും  പരിശീലനത്തിൽ ചേരാം.
  കംപ്യൂട്ടറിലും മൊബൈൽ ആപ്പിലും പരിശീലനം പഠിതാക്കൾക്ക് ലഭ്യമാണെന്ന്  കില ഡയറക്ടർ  ഡോ. ജോയ്  ഇളമൺ പറഞ്ഞു. സ്വന്തം ഇ–-മെയിൽ ഉപയോഗിച്ച്   എൻറോൾ ചെയ്യാം. റെക്കോഡ് ചെയ്ത ഭാഗങ്ങൾ അവരവർക്ക് സൗകര്യപ്രദമായ സമയത്ത് കണ്ട് പഠനം പൂർത്തിയാക്കാനാവും. പറയുന്നതിനൊപ്പം വിവരങ്ങൾ എഴുതിക്കാണിക്കും. ചിത്രങ്ങളും വീഡിയോയുമുണ്ട്.  ഓരോ സെഷനു ശേഷവും ചോദ്യങ്ങൾക്ക് ഓൺലൈനിൽ  ഉത്തരം നൽകിയാൽ പരിശീലനം പൂർത്തിയാക്കും.പത്തു ദിവസത്തിനകം കോഴ്സ് പൂർത്തിയാവും.  വിജയകരമായി പൂർത്തിയാക്കുന്നവർക്കുള്ള  സർട്ടിഫിക്കറ്റ് പോർട്ടൽവഴി  ലഭ്യമാക്കും. പരിശീലന മൊഡ്യൂൾ  കില വെബ് സൈറ്റിൽ ലഭ്യമാക്കും. ecourses.kila.ac.in എന്ന വെബ്സെറ്റിൽ രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top