25 August Sunday
ബ്ലോക്ക‌് പഞ്ചായത്ത‌് ഭരണ സമിതി

എൽഡിഎഫിനൊപ്പം കോൺഗ്രസ‌് നേതാവും ഇറങ്ങിപ്പോയി

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
മാള
കോൺഗ്രസ‌് നേതൃത്വത്തിലുള്ള മാള ബ്ലോക്ക‌് പഞ്ചായത്ത‌് ഭരണ സമിതിയോഗത്തിൽ നിന്നും എൽഡിഎഫ‌് അംഗങ്ങൾക്കൊപ്പം കോൺഗ്രസ‌് നേതാവും മുൻ ബ്ലോക്ക‌്  പ്രസിഡന്റുമായ വർഗീസ‌് കാച്ചപ്പിള്ളിയും ഇറങ്ങിപ്പോക്ക‌് നടത്തി. ആശുപത്രിയിലെ ഹൈടെക‌് ലാബിനെ സംബന്ധിച്ച‌് അജൻഡയിൽ പ്രസിഡന്റ‌് ഇ കേശവൻകുട്ടി നൽകിയ നിരുത്തരവാദപരമായ മറുപടിയിൽ പ്രതിഷേധിച്ചാണ‌് എൽഡിഎഫ‌് ഇറങ്ങിപ്പോക്ക‌് നടത്തിയത‌്. 
ഇറങ്ങിപ്പോകുന്നതിനുള്ള പ്രതിഷേധക്കുറിപ്പിൽ വർഗീസ‌് കാച്ചപ്പിള്ളിയും ഒപ്പുവച്ചു. വർഗീസ‌് കാച്ചപ്പിള്ളി പ്രസിഡന്റായിരുന്നപ്പോഴാണ‌് മേലഡൂരിലെ കെഎസ‌്ഇബി മിൽകൺട്രോൾ കമ്പനി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 40ലക്ഷം രൂപ ചെലവഴിച്ച‌് ആശുപത്രിയിൽ ഹൈടെക‌് ലാബ‌് സ്ഥാപിച്ചത‌്. എന്നാൽ ബ്ലോക്ക‌് പഞ്ചായത്ത‌് ഭരണ നേതൃത്വത്തിലെ അനാസ്ഥയും പിടിപ്പുകേടും കാരണം സേവനങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതിയാണ‌്. ലാബ‌് ഉദ‌്ഘാടനം ആറുമാസം പിന്നിട്ടിട്ടും സ്വകാര്യ ലാബുകാരെ സഹായിക്കുന്ന നടപടിയാണ‌്.  
ഡയാലിസിസ‌് യൂണിറ്റിന്റെ പ്രവർത്തനത്തിലെ അപാകങ്ങളും നിലനിൽക്കുകയാണ‌്. ബ്ലോക്ക‌് പഞ്ചായത്ത‌് ഭരണ നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ‌്  മുൻ പ്രസിഡന്റും കോൺഗ്രസ‌് നേതാവുമായ വർഗീസ‌് കാച്ചപ്പിള്ളി, എൽഡിഎഫ‌് ഭരണസമിതിയംഗങ്ങളായ ടി പി രവീന്ദ്രൻ, അഡ്വ. എം എസ‌് വിനയൻ, ആളൂർ പഞ്ചായത്തു പ്രസിഡന്റ‌് സന്ധ്യ നൈസൻ, ഷൈനിസാന്റോ, ബിജിജോണി, ഇന്ദിരാദിവാകരൻ എന്നിവർ ഇറങ്ങിപ്പോക്ക‌് നടത്തിയത‌്. 
പ്രധാന വാർത്തകൾ
 Top