24 August Saturday

കാറ്ററിങ‌് സ്ഥാപനം തകര്‍ത്ത കേസില്‍ 9 ആര്‍എസ്എസുകാർ അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Thursday Jul 4, 2019
ഗുരുവായൂർ  
യൂത്ത് കോൺ​ഗ്രസുകാരുടെ മർദനമേറ്റതിന് പ്രതികാരമായി  നിരപരാധിയുടെ കാറ്ററിങ‌് സ്ഥാപനവും വാഹനങ്ങളും അടിച്ചുതകർത്ത സംഭവത്തിൽ ഒമ്പത‌് ആർഎസ്എസ് പ്രവർത്തകരെ ​ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി  മരുതയൂർ സ്വദേശികളായ കുണ്ടുവീട്ടിൽ കൃഷ്ണപ്രസാദ് (24), ലാലു പ്രസാദ് (24),   സുനിൽ(24), വിഷ്ണു പ്രസാദ് (22), മുള്ളൂർ ചാലക്കൽ കാഞ്ഞങ്ങാടൻ വിനീഷ് കുമാർ(32), കുന്തറ  മിഥുൻ(23), മുള്ളൂർ  കാഞ്ഞങ്ങാടൻ  സുബീഷ് (28), കുന്തറ  ഷിബിൻ(23), കുണ്ടുവീട്ടിൽ  അഖിലാഷ് (23), എന്നിവരെയാണ്  എസ്ഐ  കെ എ ഫക്രുദ്ദീൻ അറസ്റ്റ് ചെയ്തത്. എഎസ്ഐ സുകുമാരൻ, സീനിയർ സിപിഒമാരായ ഷാജികുമാർ, ജലീൽ, മധു, അബൂ താഹിർ, സന്ദീപ് എന്നിവരുമുണ്ടായിരുന്നു. ചാവക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മുപ്പതിന് ​ഗുരുവായൂർ പുത്തമ്പല്ലിയിലാണ്  കാറ്ററിങ് സ്ഥാപനത്തിൽ  മാരകായുധങ്ങളുമായി ആർഎസ്എസ് സംഘം  അക്രമണം നടത്തിയത്. പുത്തമ്പല്ലി  ഒ കെ നാരായണൻ നായരുടെ  ഉടമസ്ഥതയിലുള്ള ഒ കെ എൻ കാറ്ററിങ് സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പ്രധാന വാർത്തകൾ
 Top