15 May Saturday
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ 26.81

2621 പേര്‍ക്കുകൂടി 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

കോവിഡ്

തൃശൂർ 
തിങ്കളാഴ്ച 2621 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 1486 പേർ രോഗമുക്തരായി.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ 26.81 ശതമാനം. സമ്പർക്കം വഴി 2592 പേർക്കാണ് രോഗം. 
കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒമ്പത്‌ പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കും ഉറവിടമറിയാത്ത അഞ്ച്‌ പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 173 പുരുഷൻമാരും 180 സ്ത്രീകളും പത്ത് വയസ്സിനു താഴെ 81 ആൺകുട്ടികളും 78 പെൺകുട്ടികളുമുണ്ട്. 
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37,665. തൃശൂർ സ്വദേശികളായ 119 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ
കോവിഡ് സ്ഥിരീകരിച്ച 1,58,626 പേരിൽ 1,20,170 പേരാണ് ആകെ രോഗമുക്തരായത്. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ - 499 പേരും കോവിഡ് ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 1204 പേരും സർക്കാർ ആശുപത്രികളിൽ -279 പേരും സ്വകാര്യ ആശുപത്രികളിൽ - 759 പേരും ചികിത്സയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top