06 December Friday

പുക‘മറ’ നീങ്ങിയപ്പോൾ കണ്ടത്‌ മരണ‘മുഖം’

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
കൊടുങ്ങല്ലൂർ 
പൊടുന്നനെ വന്നു നിന്ന കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് റോഡിന്റെ സർവീസ് റോഡിലൂടെ നടന്നുപോയവരും  അതുവഴി വാഹനങ്ങളിൽ വന്നവരും അമ്പരന്നു. 
കാറിനടുത്തേക്ക് പോകാൻ കഴിയാതെ എന്തു ചെയ്യുമെന്ന്അറിയാതെ റോഡരികിലെ കാനയിൽ തടഞ്ഞുനിന്ന കാർ പുകയിൽ മൂടി. ഫയർഫോഴ്സമെത്തി തീയണച്ച്കത്തിയ കാറിന്റെ ഡ്രൈവർ സീറ്റിനടുത്തെ ഡോർ തുറന്നപ്പോൾ കണ്ട കാഴ്ച ഭീകരം. ഡ്രൈവർ സീറ്റിൽ ഒരാൾ കത്തി കരിഞ്ഞിരിക്കുന്നു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെ പത്തിനാണ് ദാരുണ സംഭവം. 
എറണാകുളം   തുരുത്തിപ്പുറം സ്വദേശി ടൈറ്റസായിരുന്നു  കത്തിയമർന്നത്. കാറിന്റെ മുൻ ഭാഗമാണ് കൂടുതൽ കത്തിയിട്ടുള്ളത്. കാറിനുളളിൽ പെടോളിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു.  
 പെടോൾ ടാങ്കിന് തീപിടിച്ചിരുന്നില്ല. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ തുറന്ന നിലയിൽ കരിഞ്ഞ പ്ലാസ്‌റ്റിക്‌ കുപ്പി കണ്ടെത്തി. ഇതിൽ കൊണ്ടുവന്ന പെട്രോളിന് തീപിടിച്ചാണ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 
തൊട്ടടുത്ത പെട്രോൾ പമ്പിൽ നടത്തിയ അന്വേഷണത്തിൽ ടൈറ്റസ് ഇവിടെ നിന്ന് കുപ്പിയിൽ 80 രൂപക്ക് പെടോൾ വാങ്ങിയെന്നും പമ്പിലെ ജീവനക്കാരൻ പറഞ്ഞു.പെടോൾ വാങ്ങി കാറെടുത്ത് അൽപ്പ  സമയത്തിനകമായിരുന്നു അപകടം. 
 തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം തിരുത്തി പ്പുറത്തെ വീട്ടിൽ മൃതദേഹമെത്തിച്ചപ്പോൾ വൻ ജനാവലിയാണ് അവസാനമായി കാണാനെത്തിയത്.
പ്രധാന വാർത്തകൾ
 Top