07 December Wednesday

പൂലാനി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
ചാലക്കുടി
വേനൽ കനത്തതോടെ മേലൂർ പഞ്ചായത്തിലെ പൂലാനി മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പ്രദേശത്തെ കിണറുകളെല്ലാം വറ്റിവരണ്ടു. ജലസേചനത്തിന് വെള്ളം ലഭിക്കാത്തതിനെ തുടർന്ന് കാർഷിക വിളകളും ഉണങ്ങി തുടങ്ങി. ചാലക്കുടിപുഴയിലെ ജലവിതാനം താഴ്ന്നതോടെയാണ് കിണറുകളിൽ വെള്ളം ഇല്ലാതായത്. ഭൂരിഭാഗം കിണറുകളുടേയും അടിഭാഗം കാണാവുന്ന അവസ്ഥയിൽ ജലവിതാനം താഴ്ന്നിരിക്കുകയാണ്. പൂലാനി ചെട്ടിത്തോപ്പ് കടവ് ലിഫ്റ്റ് ഇറിഗേഷൻ പമ്പിങ്ങിനെ ആശ്രയിച്ചാണ് പ്രദേശത്ത് കൃഷിയിറക്കുന്നത്. പമ്പിങ്‌ തുടങ്ങിയാൽ കിണറുകളിലും ആവശ്യത്തിന് വെള്ളമെത്തും. പമ്പിങ്‌ ഉടൻ തുടങ്ങണമെന്നാണ് ആവശ്യം ഉയരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top