08 August Saturday
കോവിഡ് പ്രൊട്ടോക്കോൾ മുൻകരുതലുകളോടെ

3 മാസത്തിനുശേഷം മസ്ജിദുകളിൽ ഇന്ന് ജുമുഅ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020
അന്തിക്കാട്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം നിർത്തിവച്ചിരുന്ന വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം നിരവധി മുൻകരുതലുകളോടെ അന്തിക്കാട് മുറ്റിച്ചൂർ ജുമാ മസ്ജിദുകളിൽ വെള്ളിയാഴ്ച നടക്കും. മൂന്നുമാസത്തിനുശേഷം ആരംഭിക്കുന്ന ജുമുഅക്ക് കോവിഡ് പ്രൊട്ടോക്കോൾ പ്രകാരമുള്ള മുൻകരുതലുകളാണ് മഹല്ല് കമ്മിറ്റി ഭാരവാഹികൾ കൈക്കൊണ്ടിട്ടുള്ളത്. 15 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ള വിശ്വാസികൾക്ക് വിലക്കുണ്ട്. മഹല്ലിൽ അംഗത്വമില്ലാത്തവർ, പ്രതിരോധശേഷി കുറഞ്ഞവർ, വിദേശത്തുനിന്നോ ഇതര സംസ്ഥാനങ്ങളിൽനിന്നോ വന്ന് ക്വാറന്റൈനിൽ ഇരിക്കുന്നവർ, കാലയളവ് പൂർത്തിയാക്കാത്തവർ, ഇവരുടെ കുടുംബങ്ങൾ എന്നിവർക്കൊന്നും പ്രവേശനം അനുവദിക്കില്ല. വയസ്സ്‌ തെളിയിക്കുന്ന രേഖയോടൊപ്പമാണ് ജുമുഅയിൽ പങ്കെടുക്കുന്നതിനുള്ള 60 പേരുടെ അപേക്ഷ സ്വീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച പകൽ 12നാണ് മസ്ജിദ് തുറക്കുക. 12.40ന് ജുമുഅ ആരംഭിക്കും. ജുമുഅ പിരിഞ്ഞാൽ മസ്ജിദുകൾ അടയ്ക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top