09 December Friday

പികെഎസ് സപ്ലിമെന്റ്‌ പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥം പി കെ എസ് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രകാശിപ്പിച്ചപ്പോൾ

തൃശൂർ
 ഭൂമി, വീട്, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തിങ്കളാഴ്‌ച  മൂന്നിന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥം പി കെ എസ് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ പ്രകാശനം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് നിർവഹിച്ചു.   
 ജില്ലാ സെക്രട്ടറിയറ്റംഗം കെ വി നഫീസ, പി കെ എസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ്,  പ്രസിഡന്റ്‌ ഡോ. എം കെ സുദർശൻ, ട്രഷറർ പി എ പുരുഷോത്തമൻ , എം കെ പ്രമോദ്, അഡ്വ. പി കെ ബിന്ദു. പി എ ലെജുക്കുട്ടൻ, എൻ വി സന്തോഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയറ്റ് മാർച്ചിൽ രണ്ടായിരം പേരെ ജില്ലയിൽ നിന്നും പങ്കെടുപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top