26 October Monday

പട്ടികജാതി യുവതിയെ ഡിസിസി ജനറൽ സെക്രട്ടറിയും മക്കളും ആക്രമിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

ഡിസിസി ജനറൽ സെക്രട്ടറി പി യതീന്ദ്രദാസിന്റെ ആക്രമണത്തില്‍ പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് ഹിമാ മനോജ്

ചാവക്കാട്
മഹിളാ കോൺഗ്രസ് നേതാവും കൗൺസിലറുമായ  പട്ടിക ജാതി യുവതിയെ ഡിസിസി ജനറൽ സെക്രട്ടറിയും മക്കളും ചേർന്ന് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം ആക്രമിച്ചതായി പരാതി.  പുന്ന സൗത്ത് ആറാം വാർഡ് കൗൺസിലർ ഹിമാമനോജിനെയാണ്  ഡിസിസി ജനറൽ സെക്രട്ടറി പി യതീന്ദ്രദാസ്‌, മക്കളും യൂത്ത് കോൺ​ഗ്രസ്‌ നേതാക്കളുമായ ഷിബിൽദാസ്, ഭഗത് ദാസ് എന്നിവരും  ചേർന്ന്‌ മർദ്ദിച്ചതായാണ്‌ പരാതി.  ഇവരെ   ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
കണ്ടെയ്‌ൻമെന്റ്  സോണാക്കിയതിനെ തുടർന്ന്     യതീന്ദ്രദാസിന്റെ വീടിനടുത്തുളള റോഡ് പൊലീസ്  അടച്ചിട്ടിരുന്നു.   റോഡ് അടയ്‌ക്കുവാൻ കൗൺസിലർക്ക് ആരാണ് അധികാരം നൽകിയതെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.കഴിഞ്ഞ മെയ് ആദ്യവാരത്തിൽ ഹിമ മനോജിനെ  ആക്ഷേപിച്ച്   പോസ്റ്റർ പതിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴിപ്രചരിപ്പിച്ചെന്ന പരാതിയിൽ   യതീന്ദ്രദാസിനെതിരെ   ഐടി ആക്ട് പ്രകാരം കേസുണ്ട്. ഒന്നരവർഷം മുമ്പ് ഇവരെ ആക്രമിച്ചതിനും ജാതിപ്പേര് വിളിച്ചതിനും നൽകിയ കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിലാണ്   യതീന്ദ്രദാസ്.
പട്ടികജാതിക്കാരിയായ കൗൺസിലറെ ആക്രമിച്ച ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പികെഎസ്    മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.മുമ്പും  ആക്രമിച്ചിട്ടും   കേസെടുക്കാൻ പൊലീസ് ശ്രമിക്കാത്തതിനാലാണ് ആക്രമണം ആവർത്തിച്ചതിന് കാരണമെന്നും  പ്രസിഡന്റ് ടി കെ വേണു,സെക്രട്ടറി പി എസ് അശോകൻ എന്നിവർ ആരോപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top