11 August Tuesday
മരണം 8

76 പേർക്ക്; 54 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
 
തൃശൂർ
ശനിയാഴ്ച 76 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. 54 പേർ രോഗമുക്തരായി. ഉറവിടം അറിയാത്ത രണ്ടുപേരടക്കം സമ്പർക്കത്തിലൂടെ 53 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 
23 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് മരണം എട്ടായി. 1533 പേർക്കാണ്‌ കോവിഡ് പോസിറ്റീവായത്‌. ഇതിൽ 1026 പേർ രോഗമുക്തി നേടി. 490 പേരാണ്‌ ചികിത്സയിലുള്ളത്‌. പത്തുപേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. 
സമ്പർക്ക കേസുകൾ: കെഎസ്ഇ ക്ലസ്റ്റർ 12: മുരിയാട് സ്വദേശികൾ (57, 31, 22, 22, 25, 23, 40, 73), പുത്തൻചിറ സ്വദേശികൾ(71, 35), കാട്ടൂർ സ്വദേശി(34), ഇരിങ്ങാലക്കുട സ്വദേശി(17). പട്ടാമ്പി ക്ലസ്റ്റർ ഏഴ്‌: പോർക്കുളം സ്വദേശികൾ(38, 11, 8), ദേശമംഗലം സ്വദേശി(34), ചിറ്റണ്ട സ്വദേശികൾ(ആറ്‌, 58, 30).
ഇരിങ്ങാലക്കുട ക്ലസ്റ്റർ ആറ്‌: കയ്പമംഗലം സ്വദേശി(20), കൊടുങ്ങല്ലൂർ സ്വദേശി(35), വേളൂക്കര സ്വദേശികൾ(83, ഏഴ്‌), ചാലക്കുടി സ്വദേശി(25), നടവരമ്പ് സ്വദേശി(29).
കെഎൽഎഫ് ക്ലസ്റ്റർ അഞ്ച്‌: ഇരിങ്ങാലക്കുട സ്വദേശി-കൾ(ഒരു വയസ്സുള്ള കുട്ടി, 27, 29), പൊറത്തിശേരി സ്വദേശി(70), നെന്മണിക്കര സ്വദേശി(24). ചാലക്കുടി ക്ലസ്റ്റർ രണ്ട്‌: ചാലക്കുടി സ്വദേശികൾ(55, 70). ഉറവിടമറിയാത്ത കാട്ടാകാമ്പാൽ സ്വദേശി(29), എടത്തിരുത്തി സ്വദേശി- (43) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നു.
മേലൂർ സ്വദേശി(21), എടവിലങ്ങ് സ്വദേശി(17), കയ്പമംഗലം സ്വദേശികൾ(42, 19, 12, 41), നാട്ടിക സ്വദേശി(61),  കോർപറേഷൻ സ്വദേശികൾ(30, 53), വരന്തരപ്പിള്ളി സ്വദേശി(53), പുതുക്കാട്സ്വദേശി(44), നടത്തറ സ്വദേശി(48), തൃശൂർ സ്വദേശി(55), വടക്കാഞ്ചേരി സ്വദേശികൾ(20, ആറ്‌, 34), കുഴൂർ സ്വദേശി(50), തിരുവനന്തപുരം സ്വദേശി(26), ഇരിങ്ങാലക്കുട സ്വദേശി(30) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നു. 
കൂടാതെ കർണാടകത്തിൽനിന്നെത്തിയ വടക്കാഞ്ചേരി സ്വദേശി(23), എടവിലങ്ങ് സ്വദേശി(48), ആന്ധ്രാപ്രദേശിൽനിന്ന് വന്ന ചാലക്കുടി സ്വദേശി(24), വടക്കാഞ്ചേരി സ്വദേശി(32), മേലഡൂർ സ്വദേശി(49), തമിഴ്നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി(45), ഓട്ടുപാറ സ്വദേശി(45), കൊടുങ്ങല്ലൂർ സ്വദേശികൾ(37, നാല്‌, 11, 37), മസ്‌കത്തിൽനിന്ന് വന്ന തൈക്കാട് സ്വദേശി(57), ദോഹയിൽനിന്ന് വന്ന എടവിലങ്ങ് സ്വദേശി(31), ദുബായിൽനിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(35), എടവിലങ്ങ് സ്വദേശി(25), സൗദിയിൽനിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി(32), കർണാടകത്തിൽനിന്ന് വന്ന മേലേമാറി സ്വദേശി(28), ഖത്തറിൽനിന്ന് വന്ന വേളൂക്കര സ്വദേശി(25), സൗദിയിൽനിന്ന് വന്ന പൊയ്യ സ്വദേശി(68), പള്ളം സ്വദേശി(48), ഡൽഹിയിൽ നിന്ന് വന്ന പരിയാരം സ്വദേശി(44), മഹാരാഷ്ട്രയിൽനിന്ന് വന്ന കുഴൂർ സ്വദേശി(48), പൊറത്തിശേരി സ്വദേശി(25) എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top