14 August Friday

രോഗമുക്തരും ബാധിതരും 16

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

തൃശൂർ

ജില്ലയിൽ ബുധനാഴ്ച 16 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്തുനിന്നെത്തിയ എട്ടുപേരും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ അഞ്ചുപേരും സമ്പർക്കം വഴി മൂന്നുപേരും രോഗബാധിതരായി. ഒമാനിൽനിന്ന് വന്ന പഴഞ്ഞി സ്വദേശിയായ ആറു വയസ്സുകാരൻ, ഖത്തറിൽനിന്ന് വന്ന തൃക്കൂർ സ്വദേശി(33), ദുബയിൽനിന്ന് വന്ന വേളൂക്കര സ്വദേശി(45), ഷാർജയിൽനിന്ന് വന്ന കോലഴി സ്വദേശി(35), ഖത്തറിൽനിന്ന് വന്ന മതിലകം സ്വദേശി(56),  കുവൈത്തിൽനിന്ന് വന്ന പോർക്കുളം സ്വദേശി(58),  മാൾഡോവയിൽനിന്ന് വന്ന പുത്തൻചിറ സ്വദേശി(23), അജ്മാനിൽനിന്ന് വന്ന കണ്ടശാങ്കടവ് സ്വദേശി(43), വെല്ലൂരിൽനിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(32), ചെന്നൈയിൽനിന്ന്  വന്ന പടിയൂർ സ്വദേശിനി(52), തൃക്കൂർ സ്വദേശി(26), എടത്തിരിഞ്ഞി സ്വദേശിനി (23),  തിരുനെൽവേലിയിൽനിന്ന് വന്ന അളഗപ്പനഗർ സ്വദേശി(31), യുഎഇയിൽനിന്ന് വന്ന വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി(56), സ്വദേശിനി(23), കുവൈത്തിൽനിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുള്ള നെന്മണിക്കര സ്വദേശിനി(37) എന്നിവർക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 419 ആയി. രോഗമുക്തരായ 245 പേരെ ആശുപത്രിയിൽ നിന്നും വിട്ടു. 
164 പേർ ജില്ലയിലെ ആശുപത്രികളിലുണ്ട്‌. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19,322 പേരിൽ 19,133 പേർ വീടുകളിലും 189 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് പത്ത്‌പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 23 പേരെ ആശുപത്രിയിൽ നിന്നും വിട്ടു. 1031 പേരെ ബുധനാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1073 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ബുധനാഴ്ച  747 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 382 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 464 പേരെ സ്‌ക്രീൻ ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top