28 January Friday
അപകടാവസ്ഥയില്ലെന്ന് ആരോഗ്യവകുപ്പ്

4 പേർക്കുകൂടി നോറോ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
തൃശൂർ
സെന്റ്‌ മേരീസ്‌ കോളേജിലെ നാല്‌ പേർക്കുകൂടി  നോറോ വൈറസ് കണ്ടെത്തി. ഇതോടെ 61 പേർക്ക്‌ രോഗംസ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയെങ്കിലും അപകടകരമായ അവസ്ഥയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സെന്റ്‌മേരീസ് കോളേജിലെ പഠനം ഓൺലൈനാക്കി മാറ്റാൻ തീരുമാനിച്ചു. നേരത്തേ ഹോസ്റ്റലിലെ വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയിരുന്നത്. 
ഛർദി, തലവേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഹോസ്റ്റലിലെ കുടിവെള്ളത്തിൽനിന്നാണ് രോഗമുണ്ടായതെന്നാണ് നിഗമനം. അതേസമയം കുടിവെള്ളത്തിൽ പ്രശ്‌നമില്ലെന്ന് കോർപറേഷൻ വ്യക്തമാക്കി. ഹോസ്റ്റലിൽനിന്ന്‌ കഴിഞ്ഞദിവസങ്ങളിൽ വീടുകളിലേക്ക്‌ മടങ്ങിയവരേയും നിരീക്ഷിക്കാൻ നിർദേശിച്ചതായി ഡിഎംഒ   എൻ കെ കുട്ടപ്പൻ അറിയിച്ചു. പല മുറികളിലായാണ് കുട്ടികളെ പാർപ്പിച്ചിട്ടുള്ളത്.
രോഗം പെട്ടെന്നു പടരുമെന്നതിനാൽ കർശന നിരീക്ഷണമാണുള്ളത്. പൊതു ജാഗ്രത വർധിപ്പിച്ചതിനെത്തുടർന്നാണ് ഓൺലൈൻ പഠനം മതിയെന്ന്‌ നിർദേശിച്ചത്. ജില്ലയ്ക്കു പുറത്തുനിന്നുള്ള കുട്ടികളെ നിരീക്ഷിക്കാൻ അതത് ജില്ലകളിലെ ഡിഎംഒ മാർക്ക് നിർദേശം നൽകിയിട്ടുണ്ട്‌. സംസ്ഥാന സർക്കാരിന്റെ ഏകോപന നിർദേശമനുസരിച്ചാണ് വേഗത്തിൽ നടപടികളെടുക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top